വോഗ് ഇന്ത്യ മാസികയുടെ 'വിമന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം മന്ത്രി ശൈലജയ്ക്കും ഗീത ഗോപിനാഥിനും

ആരോഗ്യമന്ത്രി കെ.കെ.ശൈലജ, രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് എന്നിവരെയും ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെയും വോഗ് ഇന്ത്യ മാസിക 'വിമന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. വോഗ് 'പോരാളികളുടെ പട്ടിക'യില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രേഷ്മ മോഹന്‍ദാസും ഉള്‍പ്പെടുന്നു.
സദാ കര്‍മനിരതയായ കെ.കെ. ശൈലജ കോവിഡ് പ്രതിരോധനടപടികളില്‍ ലോകത്തിനാകെ മാതൃകയാണെന്നാണ് മാസികയുടെ വിലയിരുത്തല്‍. ഓരോ ചോദ്യത്തിനും കൃത്യവും വിശദവുമായ മറുപടിയുള്ള കെ.കെ.ശൈലജ, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ നോട്ട്ബുക്കില്‍ കുറിച്ചിടുന്നതും പിഴവു കാട്ടുന്നവരെ രഹസ്യമായി തിരുത്തുന്നതുമൊക്കെ പ്രത്യേകതകളായി വോഗ് എടുത്തുപറയുന്നു.
വനിതാ ഹോക്കി ടീമിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത് കോവിഡ്കാലത്ത്് പ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികള്‍ക്കായി 20 ലക്ഷം രൂപ സമാഹരിച്ചതാണ്.
ആഗോള സാമ്പത്തികമാന്ദ്യം നേരിടാനുള്ള ഗീതാ ഗോപിനാഥിന്റെ ഊര്‍ജസ്വലമായ ശ്രമങ്ങളാണ് അവരുടെ നേട്ടമായി വിലയിരുത്തുന്നത്.
കോവിഡില്‍നിന്നു മുക്തയായി മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ച രേഷ്മ മോഹന്‍ദാസ്, രാജ്യത്തെ ഏറ്റവും പ്രായംചെന്ന രണ്ടു കോവിഡ് ബാധിതര്‍ സുഖംപ്രാപിക്കുന്നതില്‍ കൈത്താങ്ങായി.
കെ.കെ.ശൈലജയുടെയും ഗീതാ ഗോപിനാഥിന്റെയും ഹോക്കി ടീമിന്റെയും വെവ്വേറെ കവര്‍ ചിത്രങ്ങളുമായാണ് വോഗ് നവംബര്‍ ലക്കം ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha