വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി

പിഎസ്‌സി വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു കൂടി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. പൊതുവിഭാഗത്തിനുള്ള നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ബാധകമായിരിക്കും.
വിജ്ഞാപനം ഇറക്കുന്ന പ്രധാന തസ്തികകള്‍ താഴെ പറയുന്നവയാണ്: വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (പട്ടിക വിഭാഗം), വിവിധ ജില്ലകളില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഗ്രേഡ് 2 (പട്ടിക വിഭാഗം), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടിക വിഭാഗം), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് (പട്ടികവിഭാഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ.പോളിടെക്‌നിക്കുകള്‍) ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (പട്ടികവര്‍ഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ് 1, വനിത ശിശു വികസന വകുപ്പില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍), കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നുള്ള നിയമനം), ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസി. മാനേജര്‍ (ബോയിലര്‍ ഓപ്പറേഷന്‍), കാസര്‍കോട് ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്-കന്നട മാധ്യമം-തസ്തികമാറ്റം), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്-മലയാളം മാധ്യമം-തസ്തികമാറ്റം), വിവിധ ജില്ലകളില്‍ അച്ചടി വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ് 2, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍-പട്ടിക വിഭാഗം), വിവിധ ജില്ലകളില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം-പട്ടികവര്‍ഗം).
https://www.facebook.com/Malayalivartha