തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടു യുവാക്കളെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി . ടാഗോര്‍ ഗാര്‍ഡന്‍സ് തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്ബാടി എന്ന അരവിന്ദ് രാജ് ( 21), കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിന്‍ സി.എസ് നിവാസില്‍ ലല്ലു എന്ന സുജിന്‍ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ശ്രീകാര്യം കൈരളി നഗര്‍ സ്വദേശിയായ അമല്‍ഗീതും അച്ഛനുമായി കാറില്‍ വരുമ്പോഴായിരുന്നു സംഭവം നടന്നത്.
മെഡിക്കല്‍ കോളേജിന് സമീപം കാര്‍ നിറുത്തിയശേഷം അച്ഛന്‍ പുറത്തേക്ക് പോയപ്പോള്‍ പ്രതികള്‍ ബൈക്കിലെത്തി അമല്‍ഗീതിനെ ഭീഷണിപ്പെടുത്തി 300 രൂപ തട്ടിയെടുത്തു . സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ മെഡിക്കല്‍ കോളേജ് ചാലക്കുഴി ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് നിന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ പേരില്‍ മെഡിക്കല്‍ കോളേജ്, പേട്ട പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ ഉണ്ട് .
https://www.facebook.com/Malayalivartha