വാളയാര്‍ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഇന്നലെ വാദം ആരംഭിച്ചു, പ്രോസിക്യൂഷന് വലിയ പിഴവെന്ന് സര്‍ക്കാര്‍

സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്ത് വലിയ പിഴവുണ്ടായെന്നും സര്‍ക്കാര്‍ പറഞ്ഞു.
സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും, പ്രതികളെ പാലക്കാട്ടെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഇന്നലെ വാദം ആരംഭിച്ചു. കേസിലെ പ്രധാന പ്രതി മധുവിനെതിരായ വാദമാണ് തുടങ്ങിയത്. മധുവിനെ ശിക്ഷിക്കാന്‍ വേണ്ട എല്ലാ തെളിവുകളും വലിയ അളവില്‍ ഹാജരാക്കിയിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടു എന്നു മാതാപിതാക്കളുടെ മൊഴിയുണ്ട്. മരിക്കുന്നതിനു ഒരു മാസം മുമ്പ് പെണ്‍കുട്ടി അടുത്തുള്ള മറ്റൊരു പെണ്‍കുട്ടിയോടു പീഡനവിവരം പറഞ്ഞിട്ടുമുണ്ട്. പൊലീസിനു കൊടുത്ത മൊഴിയൊന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. കോടതി അതു പരിഗണിച്ചുമില്ല.
മാതാപിതാക്കള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴി കോടതി തെളിവായി പരിഗണിച്ചില്ല. മജിസ്‌ട്രേട്ടിനെ സാക്ഷി പോലും ആക്കിയില്ല. ആ മൊഴിയും തമസ്‌കരിക്കപ്പെട്ടു. വിചാരണക്കോടതിയുടെ ഭാഗത്തും വീഴ്ചയുണ്ടായി. പോക്‌സോ കേസുകളില്‍ വിചാരണക്കോടതിയുടെ സജീവമായി ഇടപെടല്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. മറ്റൊരു പ്രതി പ്രദീപ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha