സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും... ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കാതിരിക്കുകയും കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെടാതിരിക്കുകയും ചെയ്താല്‍ ജാമ്യത്തിലുള്ള വിധി നിര്‍ണായകമാകും...ശിവശങ്കര്‍ ജയിലിലേക്കോ?

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും... അന്നുതന്നെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയിലും വിധി പറഞ്ഞേക്കും. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കാതിരിക്കുകയും കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെടാതിരിക്കുകയും ചെയ്താല്‍ ജാമ്യത്തിലുള്ള വിധി നിര്‍ണായകമാകും.
ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റിവെച്ചാലും ജാമ്യം തള്ളിയാലും ജയിലിലേക്ക് പോകേണ്ടിവരും. ശിവശങ്കറിനെ ആദ്യം ഏഴുദിവസം കസ്റ്റഡിയില്‍ വാങ്ങിയ ഇ.ഡി. അഞ്ചാംതീയതി വീണ്ടും ഏഴുദിവസംകൂടി ചോദിച്ചെങ്കിലും കോടതി ആറുദിവസമേ അനുവദിച്ചുള്ളു. ഇതുപ്രകാരം 11-ാം തീയതി 11-ന് കസ്റ്റഡി കാലാവധി കഴിയും. ഈ സമയത്ത് അഞ്ചാംപ്രതിയായ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കണം. ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണ് സൂചന.അന്വേഷണ ഏജന്‍സികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകള്‍, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി വാദിക്കുക
. ജാമ്യം നല്‍കുന്നതിനെ ഇ.ഡി. എതിര്‍ക്കാനാണ് സാധ്യത. കേസിനെ ബാധിക്കുമെന്നും സസ്‌പെന്‍ഷനിലാണെങ്കിലും തെളിവുകള്‍ നശിപ്പിക്കാനും സ്വാധീനംചെലുത്താനും സാധ്യതയുണ്ടെന്നും വാദിച്ചേക്കും. ഡോളര്‍ക്കടത്തില്‍ ചോദ്യംചെയ്യാനായി കസ്റ്റംസ് സമന്‍സ് നല്‍കി തിരുവനന്തപുരത്തെ ഓഫീസിലേക്ക് കൊണ്ടുപോകവേയായിരുന്നു ശിവശങ്കര്‍ കുഴഞ്ഞുവീണതും ആശുപത്രിയിലാക്കിയതും. ഈ സമന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് കസ്റ്റംസിന്റെ വാദം.
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചി മേഖലാ ഓഫീസില്‍ കഴിഞ്ഞ 12 ദിവസമായി പ്രത്യേക കിടപ്പുമുറിയിലാണ് ശിവശങ്കറിന്റെ വിശ്രമവും ഉറക്കവും. കിടന്നാല്‍ അഞ്ചുമിനിറ്റുകൊണ്ട് ഉറക്കംപിടിക്കും. രാത്രിയില്‍ ശിവശങ്കര്‍ ഉറങ്ങുകയാണെങ്കില്‍പോലും ഉദ്യോഗസ്ഥന്‍ ഉറങ്ങാതെ കാവലിരിക്കും.
"
https://www.facebook.com/Malayalivartha