വള്ളത്തോള്‍ കുടുംബങ്ങള്‍ കലാമണ്ഡലം സ്ഥിതിചെയ്യുന്ന ചെറുതുരുത്തിയില്‍ നിന്നകലുന്നു

കലാമണ്ഡലത്തിന്റെ നവതി വര്‍ഷത്തില്‍ മഹാകവി വള്ളത്തോളിന്റെ കുടുംബം അദ്ദേഹം സ്ഥാപിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന ചെറുതുരുത്തി വിടുന്നു. പഴയ കലാമണ്ഡലത്തോട് ചേര്‍ന്ന് വള്ളത്തോള്‍ കുടുംബം നിര്‍മിച്ചിരുന്ന 2 വീടുകളും വില്‍ക്കുകയാണ്.
വള്ളത്തോള്‍ കുടംബത്തിന് നിളയോടു ചേര്‍ന്നുള്ള വള്ളത്തോള്‍ മ്യൂസിയത്തിന്റെ ഇടതും വലതുമായി രണ്ടു വീടുകളാണ് ഉണ്ടായിരുന്നത്. 90 വര്‍ഷം മുന്‍പാണ് വള്ളത്തോള്‍ കുടംബം ഇവിടെ എത്തിയത്. കവിയുടെ പുത്രിമാരില്‍ ഒരാളായ പരേതയായ മല്ലികയുടെ സ്ഥലവും വീടും കഴിഞ്ഞ ദിവസം വിറ്റു. ഇതു മ്യൂസിയത്തിനു വലതു വശത്തായാണ്. ഇവിടെ താമസിച്ചിരുന്നവര്‍ ഈ മാസം തന്നെ ചെറുതുരുത്തി വിടും.
മ്യൂസിയത്തിന് ഇടതു വശത്തുള്ളത് വള്ളത്തോളിന്റെ ഇളയ മകള്‍ പരേതയായ വാസന്തി മേനോന്റെ ഭൂമിയും വീടുമാണ്. ഇത് ഫെബ്രുവരിയില്‍ വില്‍ക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മഹാകവിയുടെ പേരക്കുട്ടികള്‍ എല്ലാവരും പല ഭാഗങ്ങളിലായി താമസിക്കുന്നതിനാലാണ് ചെറുതുരുത്തിയിലെ വീടുകള്‍ വിറ്റു തൃശൂരിലേക്കു താമസം മാറുന്നതെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. കലാമണ്ഡലം സ്ഥാപിച്ചപ്പോഴാണു വള്ളത്തോളും കുടുംബവും ഇവിടേക്കു താമസം മാറ്റിയത്. കലാമണ്ഡലം കുന്നംകുളത്തു തുടങ്ങിയ കാലത്തു കവി അവിടെ തുടര്‍ന്നിരുന്നു. സ്ഥാപനം അമ്പലപുരത്തേക്കു മാറ്റിയപ്പോള്‍ അവിടെയും താമസിച്ചിരുന്നു. അദ്ദേഹം തന്നെയാണു കലാമണ്ഡലത്തിലെ എല്ലാ കാര്യവും നേരിട്ടു നോക്കി നടത്തിയിരുന്നത്. മഹാകവിയുടെ എട്ടു മക്കളില്‍ ആറു പേര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ചെറുതുരുത്തിയിലെ ഭൂമി വിറ്റിരുന്നു.
https://www.facebook.com/Malayalivartha