തെങ്ങില്‍ മരുന്നടിക്കാന്‍ കയറിയയാള്‍ക്ക ഹൃദയാഘാതം....അബോധാവസ്ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത് കണ്ട വീട്ടുകാര്‍ അഗ്നിശമന സേനയെ വിളിച്ചു, ഒടുവില്‍

തെങ്ങില്‍ മരുന്നടിക്കാന്‍ കയറിയയാള്‍ക്ക ഹൃദയാഘാതം....അബോധാവസ്ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത് കണ്ട വീട്ടുകാര്‍ അഗ്നിശമന സേനയെ വിളിച്ചു, അഗ്നിശമന സേനാംഗങ്ങളും മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വലയില്‍ കെട്ടിയാണു ബാബുവിനെ താഴെയിറക്കിയത്. ഫയല്‍ ഫോഴ്സിന്റെ വാഹനത്തില്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അരുണകിരണ്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന്‍ ചന്ദ്രശേഖര കുറുപ്പ് (ബാബു-57) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴിയിലെ കയര്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാബു രോഗം ബാധിച്ച തെങ്ങിന് മരുന്ന് തളിയ്ക്കാനാണു കയറിയത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത് കണ്ട് വീട്ടുകാര്‍ ചേര്‍ത്തല അഗ്നിശമന സേനയെ വിവരമറിയിച്ചു.
. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷം ഇന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha