കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം

ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരും എംബിബിഎസ് വിദ്യാര്‍ഥികളും രംഗത്ത് . ജോലിഭാരം കൂടിയതില്‍ നേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള ആളുകള്‍ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെയാണ് പിജി ഡോക്ടര്‍ സമരത്തിലേക്ക് കടന്നിരിക്കുന്നത്.
ജോലിഭാരം കുറച്ചുകൊണ്ട് ഇതിനൊരു പരിഹാരം കാണാന്‍ മാര്‍ച്ച് മുതല്‍ ആരോഗ്യ വകുപ്പുമായും ഡിഎംഎയുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 125 എന്‍എജെആര്‍ (നോണ്‍അക്കാദമിക് ജൂനിയര്‍ റെസിഡന്റ്‌സ്) പോസ്റ്റുകള്‍ സര്‍ക്കാര്‍ ചെയ്തിരുന്നു.
എന്നാല്‍ ഹൗസ് സര്‍ജന്‍മാര്‍ കയറുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. തിരുവനന്തപുരത്തും കോട്ടയത്തും 50 ഉം 40 ഉം ആളുകള്‍ കയറുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 15ല്‍ താഴെ ആളുകള്‍ മാത്രമാണ് എന്‍എജെആര്‍ ആയിട്ട് കയറിയിട്ടുള്ളത്. ഇങ്ങനെ വരുന്ന ജോലിഭാരം തങ്ങളെ കൊണ്ട് തന്നെ നികത്തുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























