പാറമട അപകടം: രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴയില്‍ നിന്നെത്തിച്ച ലോങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് രാത്രി 7നു തുടങ്ങിയ തിരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ െ്രെഡവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായി(38)യുടെ മൃതദേഹം ക്യാബിനില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഗ്‌നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യ സംഘത്തിലെ അമല്‍, ജിത്ത്, ബിനുമോന്‍ എന്നിവരാണു വടത്തില്‍ സാഹസികമായി താഴേക്കിറങ്ങി മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായി ഒഡീഷ കണ്‍ധമല്‍ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആദ്യദിവസം തന്നെ കണ്ടെത്തിയിരുന്നു.
കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന(എന്‍ഡിആര്‍എഫ്)യ്‌ക്കൊപ്പം അഗ്‌നിരക്ഷാ സേനയുടെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിലെ 20 അംഗ സംഘവും തിരച്ചിലില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനു ചെലവാകുന്ന തുക ക്വാറി ഉടമയില്‍നിന്ന് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇന്നു രാവിലെ ഏഴുമണിയോടെ പരിശോധന തുടങ്ങിയെങ്കിലും തുടര്‍ച്ചയായി പാറയിടിഞ്ഞു വീണതിനെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നു. വലിയ ക്രെയിന്‍ അപകട സ്ഥലത്തേക്ക് എത്തിക്കാനും കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha