ബിനീഷ് പിടിയിലായത് മുതൽ ഭീഷണി, തിരുവനന്തപുരത്ത് വൻകിട ലോൺഡ്രി സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറൻസിനെ ബിനീഷിന്റെ മുൻ ഡ്രൈവറും സംഘവും ചെയ്തത്...

ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വൻകിട ലോൺഡ്രി സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറൻസാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. ബിനീഷ് പിടിയിലായത് മുതൽ ഭീഷണി തുടങ്ങിയിരുന്നുവെന്നാണ് തിരുവനന്തപുരം ശാസ്‌തമംഗലം സ്വദേശിയായ ഇദ്ദേഹം പറയുന്നത്. ശാസ്‌തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ ബിനീഷിന്റെ മുൻ ഡ്രൈവർ മണികണ്‌ഠൻ എന്ന് വിളിക്കുന്ന സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലി തകർത്ത് കല്ലെറിഞ്ഞെന്നും പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതി.
ലോറൻസ് ബിനീഷുമായി നേരത്തെ പണ ഇടപാടുകൾ നടത്തുകയും തെറ്റിപിരിയുകയും ചെയ്‌തിരുന്നു. അഞ്ച് വർഷം മുമ്പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്‌ഠൻ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മണികണ്‌ഠൻ ബിനീഷിന്റെ ബിനാമിയാണിതെന്ന ആക്ഷേപവും ലോറൻസ് ഉന്നയിക്കുന്നുണ്ട്. ഇത് അടക്കം ബിനീഷിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാൻ കാരണം എന്നാരോപിക്കുന്ന ലോറൻസ് ഭീഷണിപ്പെടുത്തിയ മൊബൈൽ സന്ദേശങ്ങളും പൊലീസിന് കൈമാറി. അതേസമയം പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ക്വാറന്റീൻ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് സാധാരണ സെല്ലിലേക്കു മാറ്റിയേക്കും. സുരക്ഷ കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ ഇവിടെ തുടരാനുള്ള സാധ്യതയുമുണ്ട്.
ഭക്ഷണവും മറ്റും സെല്ലിൽ എത്തിച്ചു കൊടുക്കുകയാണ്. ഇതിനിടെ, വിളിപ്പിക്കുമ്പോൾ മാത്രം ഹാജരായാൽ മതിയെന്ന് ഇഡി ഉദ്യോഗസ്ഥർ ഫോണിൽ അറിയിച്ചതായി കമ്മനഹള്ളി ഹയാത്ത് റസ്റ്ററന്റ് നടത്തിപ്പിൽ അനൂപ് മുഹമ്മദിന്റെ പങ്കാളിയായ റഷീദ് പറഞ്ഞു. ഒക്ടോബർ 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടിസ് 2 നാണു റഷീദ് കൈപ്പറ്റിയത്. പിറ്റേന്ന് ഇഡി ഓഫിസിലേക്കു വിളിച്ചപ്പോഴാണു പുതിയ നിർദേശം ലഭിച്ചത്. ബിനീഷിന്റെ ബെനാമിയെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, അക്കൗണ്ടിലേക്കു പണം അയച്ച അനിക്കുട്ടൻ, എസ്.അരുൺ എന്നിവരെയും ഇഡി ചോദ്യം ചെയ്യാനുണ്ട്. അതേസമയം ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന നാല് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുാനായി ഇഡി നോട്ടീസയച്ചു. ഈ മാസം 18 ന് ബംഗളുരുവിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ബിനീഷിന്റെ സുഹൃത്തുക്കളായ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, അനിക്കുട്ടന്‍, അരുണ്‍, റഷീദ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയുമായി നാലു പേരും വന്‍തുകയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തിയിരിക്കുന്നത്. ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളില്‍ അരുണ്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനിക്കുട്ടന്‍ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
ബിനീഷിന്റെ ബിനാമികളെന്ന് ഇവര്‍ നാല് പേരെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെതന്നെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും ഇതുവരെ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ക്ക് രണ്ടാമതും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha