കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം.... ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ കടത്തിയത് 300 പവനോളം... ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം

കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 300 പവന്‍ മോഷ്ടിച്ചു. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ജ്വല്ലറി ഉടമ ശനിയാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.
ജൂവലറിയോട് ചേര്‍ന്നുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. ജൂവലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ജൂവലറി ഉടമ വിജയകുമാര്‍ സ്ഥാപനം അടച്ചിട്ട് വീട്ടിലേക്ക് പോയത്.
കഴിഞ്ഞദിവസം അവധിയായിരുന്നു. ജൂവലറിയോട് ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ കവര്‍ച്ച നടന്നതായാണ് പ്രാഥമിക നിഗമനം. ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നും സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ വിജയകുമാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് എ.സി.പി. അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും ജൂവലറിയിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha