Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ദ്യശ്യങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 28,000 രൂപ; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് 17കാരി! ഐ പാഡ് വാങ്ങാൻ 1.5 ലക്ഷം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ബംഗ്ളുരുവിലേക്ക് നാടുവിട്ട് പെൺകുട്ടി ... സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്മെയിൽ ചെയ്ത സഹോദരങ്ങൾക്ക് സർക്കാർ ഒത്തു കളിയിലൂടെ ജാമ്യം

16 NOVEMBER 2020 12:23 PM IST
മലയാളി വാര്‍ത്ത

ജന്മദിന പാർട്ടിക്ക് വിളിച്ചു വരുത്തി 17 കാരിയായ സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത പോക്സോ കേസിൽ സഹോദരങ്ങളായ രണ്ടു പ്രതികൾക്ക് സർക്കാർ ഒത്തുകളിയിലൂടെ ജാമ്യം. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ ഇജാസ് (21) , ഇയാളുടെ സഹോദരനും ഇരയുടെ സഹപാഠിയുമായ അഫ്സർ (18) എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സർക്കാർ ജാമ്യത്തെ എതിർക്കാതെ മൗനം പാലിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പ്രതിഭാഗം ചേർന്ന് ഒത്തുകളിച്ച് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് നിയമാനുസരണ ജാമ്യം ലഭ്യമായി ജയിൽ മോചിതരായത്.
കുറ്റ സ്ഥാപനത്തിൽ പത്തു വർഷം ശിക്ഷിക്കാവുന്ന കുറ്റം ചുമത്തപ്പെട്ട കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതിക്ക് നിയമാനുസരണജാമ്യത്തിന് അർഹതയുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) ൻ്റെ ചുവട് പിടിച്ചാണ് സർക്കാർ ഒത്തുകളിച്ചത്. പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ്റെ മറുപടി. ജാമ്യത്തെ എതിർത്തതുമില്ല. കാര്യങ്ങൾ വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായില്ല. ജൂലൈ 1 നാണ് പ്രതികൾ ജാമ്യ ഹർജികൾ ഫയൽ ചെയ്‌തത്. തുടർന്ന് ഒന്നര മാസക്കാലമായി പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി ജുലൈ 15 , ജൂലൈ 29 , ആഗസ്റ്റ് 12 , ആഗസ്റ്റ് 13 എന്നീ ദിവസങ്ങളിലായി 4 തവണ ജാമ്യ ഹർജികൾ പരിഗണിച്ചു. ഇക്കാലയളവിലെല്ലാം പോലീസിൻ്റെ റിമാൻ്റ് എക്സ്റ്റൻഷൻ റിപ്പോർട്ടു പ്രകാരം പ്രതികളുടെ റിമാൻറ് കാലാവധിയും കോടതി ദീർഘിപ്പിച്ചു. എന്നിട്ടുപോലും കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാനായി പോലീസ് ഉറക്കം നടിച്ച് ഒത്തുകളിക്കുകയായിരുന്നു. ഒടുവിൽ ആഗസ്റ്റ് 19 നാണ് പ്രതികൾക്ക് ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജന്മദിനമാഘോഷിക്കാനെന്ന പേരിലാണ് പ്ലസ് ടു വിദ്യാർത്ഥിയായ അഫ്സർ സഹപാഠിയായ 17 കാരിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ബലാൽസംഗം ചെയ്തത്. സംഭവത്തെക്കുറിച്ചറിഞ്ഞ അഫ്സറിൻ്റെ ജ്യേഷ്oൻ ഇജാസും സംഭവം പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക്മെയിൽ ചെയ്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. പീഡന , ബ്ലാക്ക് മെയിലിംഗ് സംഭവങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നാടുവിട്ട പെൺകുട്ടിയെ ബംഗ്ളുരുവിൽ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ പെൺകുട്ടി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
പെൺകുട്ടി അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് സ്വകാര്യ സ്ക്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. സഹപാഠിയായ അഫ്സർ തൻ്റെ ബർത്ഡേ പാർട്ടിക്കെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ആഘോഷത്തിനിടെ നിറം കലർത്തിയ വെള്ളം പെൺകുട്ടിയുടെ ദേഹത്താകെ കുറഞ്ഞ് എറിഞ്ഞു. തുടർന്ന് വസ്ത്രം മാറ്റാൻ പെൺകുട്ടിയെ നിർബന്ധിച്ചു. വസ്ത്രം മാറുന്നതിനിടെ അഫ്സർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ സഹോദരൻ ഇജാസ് പിന്നീട് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. തൻ്റെ സഹോദരനുമായുള്ള ബന്ധം പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്താണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ ഇമേജസ് പുറത്ത് വിട്ട് വൈറലാക്കാതിരിക്കാൻ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് കുട്ടി കൈ ഞരമ്പ് മുറിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.
ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെ കുട്ടി എങ്ങനെയും 25,000 രൂപ കൊടുത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അതിലേക്കായി തുക കടം വാങ്ങി കൂട്ടുകാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തുക പിൻവലിച്ചെടുത്തോളാൻ നിർദേശിച്ച് കൂട്ടുകാരിയുടെ എ ടി എം കാർഡും കൈമാറി. എന്നാൽ ഇജാസ് ഇരുപത്തയ്യായിരം രൂപ കൂടാതെ അക്കൗണ്ടിലുണ്ടായിരുന്ന മൂവായിരം രൂപ കൂടി ചേർത്ത് പിൻവലിച്ചെടുത്തു.
കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല. പൊൻമുട്ടയിടുന്ന താറാവ് എന്ന പോലെ കുട്ടിയെ ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമം തുടങ്ങി. അതിൻ്റെ ഭാഗമായി ഇജാസ് തനിക്ക് ഐ പാഡ് വാങ്ങാനായി 1.5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇജാസിൻ്റെ ആവശ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുട്ടി നാടുവിട്ട് ബംഗ്ളുരുവിലേക്ക് രക്ഷപ്പെട്ടു. വുമൺ മിസ്സിംഗ് പരാതി പ്രകാരം കാണാതായ പെൺകുട്ടിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന , ബ്ലാക്ക് മെയിലിംഗ് സംഭവം ചുരുളഴിഞ്ഞത്.
ഇജാസിനെ ഇയാളുടെ വീട്ടിൽ നിന്നും അഫ്സറെ നഗരത്തിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമ്പന്ന കുടുംബത്തിലെ അംഗങ്ങളായ പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനമാണ് കേസ് അട്ടിമറിക്കാൻ കാരണമായതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
അഫ്സറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 292 (അശ്ലീല ചിത്രങ്ങൾ പകർത്തി ലാഭമുണ്ടാക്കാനായുള്ള ബിസിനസ്സിൽ പങ്കെടുക്കുക) , 363 ( സ്ത്രീയെ മറ്റൊരാളുമായി അവിഹിത സംഗത്തിന് നിർബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യൽ) , 376 ( ബലാൽസംഗം) , 2000 ൽ നിലവിൽ വന്ന ബാല നീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ 3 (എ) , 4 ,7 , 8 , 15 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
ഇജാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 450 (ജീവപര്യന്തത്തടവു നൽകി ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം) , 376 (ബലാൽസംഗം) , 383 (ഭയപ്പെടുത്തിയുള്ള അപഹരണം) , 506 (i) (കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ) , 2000 ലെ ബാലനീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ വകുപ്പ് 3 (എ) , 4 എന്നിവ ചുമത്തിയാണ് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (17 minutes ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (27 minutes ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (38 minutes ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (45 minutes ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (1 hour ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (2 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (3 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (3 hours ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (5 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (5 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (5 hours ago)

Malayali Vartha Recommends