ബിഎ വിദ്യാർത്ഥികളായ പെൺകുട്ടികൾ വീട്ടിൽ നിന്നുമിറങ്ങിയത് ആ കള്ളം പറഞ്ഞ്; ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടപ്പോൾ ആദ്യം കരുതിയത് മറ്റൊന്ന്; തൊട്ടു പിന്നാലെ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കരയിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കിട്ടിയത് പെൺകുട്ടികളുടെ മൃതദേഹം ;ഞെട്ടൽ മാറാതെ വീട്ടുക്കാർ

തെരച്ചിലിനൊടുവിൽ കണ്ടെത്താനായത് പെൺക്കുട്ടികളുടെ മൃതദേഹം .... വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം കിട്ടി. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങൾ ഇന്നു രാവിലെ കണ്ടെത്തിയത്. ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്. ഇരുവരും 13ന് രാവിലെ 10നാണ് വീട്ടിൽ നിന്നും പോയത്.ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവൻ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെൺകുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കൊല്ലം ചടയമംഗലം സ്വദേശികളായ 21 വയസുള്ള യുവതികള്‍ വൈക്കത്ത് എത്തി മൂവാറ്റുപുഴ ആറ്റില്‍ ചാടിയെന്നാണു കരുതുന്നത്. ദൃക്‌സാക്ഷികള്‍ പറഞ്ഞ പ്രകാരം കഴിഞ്ഞ 2 ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.
മുറിഞ്ഞപുഴ പാലത്തിൽനിന്നു മൂവാറ്റുപുഴയാറിലേക്ക് 2 യുവതികൾ ചാടിയെന്ന സംശയത്തെത്തുടർന്നു ശനിയാഴ്ച രാത്രി മുതൽ തിരച്ചിൽ നടത്തുകയായിരുന്നു . ശനിയാഴ്ച രാത്രി ഏഴരയോടെ, നടന്നെത്തിയ രണ്ടു യുവതികൾ പാലത്തിൽനിന്ന് ആറ്റിലേക്കു ചാടിയെന്ന വിവരത്തെത്തുടർന്നാണു പൊലീസും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തിരച്ചിൽ തുടങ്ങിയത്. ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ സീതാലക്ഷ്മി പൊലീസിനോടു പറഞ്ഞിരുന്നു . വാഹനങ്ങളിൽ മാലിന്യം എത്തിച്ചു പാലത്തിൽനിന്ന് ആറ്റിലേക്കു വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇതിന്റെ ശബ്ദമാണെന്ന് ആദ്യം കരുതി. തൊട്ടു പിന്നാലെ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടതോടെയാണ് ആരോ ആറ്റിൽ വീണതാകാമെന്നു സംശയം തോന്നിയതെന്ന് അവർ പറഞ്ഞു.ഇരുട്ടായതിനാൽ ഒന്നും കാണാൻ സാധിച്ചില്ല. വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ പാലത്തിൽനിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തിരുന്നു കഴിഞ്ഞ 13നു കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 21 വയസ്സുള്ള 2 യുവതികളെ കാണാതായിരുന്നു. കാണാതായ യുവതികളിൽ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞെന്നു പൊലീസ് അറിയിച്ചിരുന്നുഇവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിരുന്നു . അഞ്ചൽ കോളജിലെ ബിഎ വിദ്യാർഥികളായ പെൺകുട്ടികൾ സർട്ടിഫിക്കറ്റ് വാങ്ങാനെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.പാലത്തിനു താഴെ നല്ല ആഴവും ഒഴുക്കുമുള്ളതിനാൽ തിരച്ചിലും ദുഷ്കരമായിരുന്നു . പുഴയിൽ പരിചയമുള്ള നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ തുടരുകയായിരുന്നു .ഇപ്പോൾ മൃതദേഹം കണ്ടെത്തി.
https://www.facebook.com/Malayalivartha