ശനിയാഴ്ച രാത്രിയോടെ അടച്ചു പോയ ജ്വല്ലറി തുറക്കാനെത്തിയവർ അന്തം വിട്ടു ; കള്ളന്മാർ കണ്ടെത്തിയത് ഒന്നൊന്നര വഴി; ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി നിഗമനം; നാടിനെ ഞെട്ടിച്ച മോഷണത്തിന് പിന്നിൽ

ഏലൂരിൽ ഫാക്ട് ജംക്‌ഷനിൽ അരങ്ങേറിയത് വമ്പൻ കവർച്ച. ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആണ് കവർച്ച നടത്തിയിരിക്കുന്നത് . മൂന്നു കിലോ സ്വർണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പൊലീസിന് മൊഴി നൽകുകയും ചെയ്തു . ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്ന് ആണ് നിഗമനം . ശനിയാഴ്ച രാത്രിയോടെ അടച്ചു പോയ കട ഇന്നലെ അവധി ദിവസം ആയിരുന്നു . ഇന്നു രാവിലെ തുറക്കാനെത്തിയപ്പോഴായിരുന്നു മോഷണം ശ്രദ്ധയിൽ പെട്ടത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി കരുതപ്പെടുന്നു.
തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്നായിരുന്നു മോഷ്ടാക്കള്‍ കടയ്ക്കുള്ളിലെത്തിയത്. അകത്തു കയറി സ്ട്രോങ് റൂം തകർത്തായിരുന്നു മോഷണം നടത്തിയത്. വിജയകുമാർ തന്നെ നടത്തിക്കൊണ്ടിരുന്ന കടയ്ക്ക് മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി . ഡിസിപി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി . ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തുവാൻ ഒരുങ്ങുകയാണ് .
https://www.facebook.com/Malayalivartha