മാനന്തവാടിയില്‍ ജോലിക്കിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജോലിക്കിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി.
40 അടി ഉയരത്തില്‍ മരക്കൊമ്പ് മുറിക്കുന്നതിനിടെ അമ്പലവയല്‍ സ്വദേശി പടിഞ്ഞാറയില്‍ ജോര്‍ജ് എന്ന തൊഴിലാളിക്ക് തലചുറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാരിലൊരാള്‍ മരത്തില്‍ കയറി ഇദ്ദേഹം താഴെ വീഴാത്ത വിധം തുണികൊണ്ടു മരക്കൊമ്പില്‍ ബന്ധിപ്പിച്ചു നിര്‍ത്തി.
തവിഞ്ഞാല്‍ പഞ്ചായത്തിലെ പാറക്കെട്ടില്‍ മുള്ളന്‍കുഴി ജോസ് എന്നയാളിന്റെ സ്ഥലത്തെ മരം മുറിക്കാന്‍ കയറിയതായിരുന്നു.
മാനന്തവാടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മരത്തില്‍ കയറി വലയുടെ സഹായത്തോടെ ജോര്‍ജിനെ താഴെയിറക്കി പേരിയ പിഎച്ച്സിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
സ്റ്റേഷന്‍ ഓഫിസര്‍ സി.പി.ഗിരീശന്‍, എന്‍.ആര്‍.ചന്ദ്രന്‍, കെ.ധനീഷ്, എം.ബി.ബിനു, ഷാഹുല്‍ ഹമീദ്, ജി.ജുമോന്‍, കെ.മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
https://www.facebook.com/Malayalivartha