നിങ്ങളൊരു ആക്ടിവിസ്റ്റ് അല്ല ആരോഗ്യമന്ത്രിയാണ് എന്ന് നിങ്ങളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ കൊവിഡ് രോഗികളെ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ ഇനിയും വിട്ടുകൊടുക്കേണമോ?ശോഭാ സുരേന്ദ്രന്റെ കുറിപ്പ്

ഉള്‌ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നു . ആശുപത്രി ജീവനക്കാരനെതിരെ യുവതി പരാതി നൽകി.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. വിഷയത്തിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍.
ശോഭാ സുരേന്ദ്രന്‍ കുറിപ്പ്;
കൊവിഡ് രോഗികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കേരളത്തില്‍ തുടര്‍കഥയാകുകയാണ്. ഏറ്റവുമൊടുവില്‍ കോഴിക്കോട് ഉള്ളിയേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാനെത്തിയ യുവതിയെ ആശുപത്രിയില്‍ വച്ച് പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ആരോഗ്യമന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.ഒരു കൊവിഡ് രോഗി രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലായിരിക്കെ ആ രോഗിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ?
കഴിഞ്ഞ തവണ ആംബുലന്‍സില്‍ പീഡനമുണ്ടായപ്പോള്‍, സമൂഹത്തിന്റെ വൈകൃതത്തിന്റെ പ്രശ്നമാണത് എന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ അത്തരം പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്നും പറഞ്ഞ് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും വിഷയത്തെ സാമാന്യവല്‍ക്കരിക്കുകയുമാണ് ആരോഗ്യമന്ത്രി ചെയ്തത്. നിങ്ങളൊരു ആക്ടിവിസ്റ്റ് അല്ല ആരോഗ്യമന്ത്രിയാണ് എന്ന് നിങ്ങളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ കൊവിഡ് രോഗികളെ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ ഇനിയും വിട്ടുകൊടുക്കേണമോ? നിങ്ങളുടെ കീഴിലെ പോലീസിന് ശരിക്കും എന്താണ് പണി?(മനോവീര്യം തകര്‍ത്തേ എന്ന കരച്ചിലുകള്‍ക്കപ്പുറം മറുപടി ഉണ്ടാവണം).സ്ത്രീകള്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ നീതി നിര്‍വഹണത്തിലെ ഗുരുതര വീഴ്ച്ചയെക്കുറിച്ച് നിങ്ങളിനി ആരോടാണ് പരാതിപ്പെടാന്‍ പോകുന്നത്? ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു,
കെ കെ ശൈലജ മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല.
ഓര്‍ത്താല്‍ നന്ന്…
https://www.facebook.com/Malayalivartha