തലസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ളിനിക്ക് ജനറല്‍ ആശുപത്രിയില്‍; പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ചികിത്സിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ തുറക്കുന്ന ആദ്യ ജാഗ്രതാ ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍

കൊറോണ വൈറസിൽ നിന്ന് മുക്തി നേടുന്നവരില്‍ പിന്നീടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ അതായത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ചികിത്സിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ തുറക്കുന്ന ആദ്യ ജാഗ്രതാ ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതാണ്. കൊവിഡ് ബാധ രൂക്ഷമായ തലസ്ഥാന ജില്ലയില്‍ രോഗമുക്തി നേടിയ ഏതാണ്ട് 7,000 പേര്‍ക്ക് കൊവിഡാനന്തര രോഗലക്ഷണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. മറ്റ് കേന്ദ്രങ്ങളില്‍ ക്ളിനിക്കുകള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കുന്നതായിരിക്കും. ക്ളിനിക്കുകളില്‍ ചികിത്സ നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ജില്ലയില്‍ പുരോഗമിച്ചുവരികയാണ്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് നിലവില്‍ ജില്ലയില്‍ 110 പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്.
അതേസമയം ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ (എന്‍.ഐ.എച്ച്.ആര്‍) കണക്ക് പ്രകാരം കൊവിഡ് മുക്തരില്‍ 10 ശതമാനം പേര്‍ക്ക് പോസ്റ്റ് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. രണ്ട് ശതമാനം പേര്‍ക്ക് ഗുരുതരമായ ലക്ഷണങ്ങളാണുള്ളത് എന്നും പറയപ്പെടുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച അഞ്ച് ലക്ഷം പേരില്‍ 50,000 പേര്‍ക്ക് പോസ്റ്റ് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പോസ്റ്റ് കൊവിഡ് ക്ളിനിക്കുകള്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒപ്പമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനു വ്യക്തമാക്കുകയുണ്ടായി.
പ്രധാന ലക്ഷണങ്ങള്‍ഇവയാണ്;
*വിട്ടുമാറാത്ത ക്ഷീണം തളര്‍ച്ച
*ശ്വാസതടസവും പടികള്‍ കയറുമ്ബോള്‍ കിതപ്പും തളര്‍ച്ചയും
*അമിത പ്രമേഹവും രക്തസമ്മര്‍ദവും
രോഗികള്‍ ചെയ്യേണ്ടത് ഇവയൊക്കെ;
കൊവിഡ് മുക്തര്‍ വീടിനടുത്തുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലാണ് ആദ്യം എത്തേണ്ടത്. ഗുരുതര ലക്ഷണങ്ങളുള്ളവരെ കൂടുതല്‍ ചികിത്സയ്‌ക്ക് ആദ്യം താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കും ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജുകളിലേക്കും റഫറല്‍ കേന്ദ്രങ്ങളിലേക്കും മാറ്റും. റഫറല്‍ ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാകും.
https://www.facebook.com/Malayalivartha