സംശയാസ്പദമായി കണ്ട ബാഗ്; തുറന്ന് നോക്കിയപ്പോൾ കണ്ണ് തള്ളി; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് 35 ലക്ഷം വിലവരുന്ന 674 ഗ്രാം!

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്ബോള്‍ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 730 ഗ്രാം സ്വര്‍ണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha