ആശുപത്രിയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു....വിശദമായ റിപ്പോര്‍ട്ട് കൈമാറാന്‍ കോഴിക്കോട് റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം

മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് കൈമാറാന്‍ കോഴിക്കോട് റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കി.
ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ യുവതിയുടെ മൊബൈല്‍ നമ്ബര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെല്ലെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.
https://www.facebook.com/Malayalivartha