ചെലപ്പോ ശരിയാകും... ബീഹാര്‍ പിടിച്ച് അശ്വമേധ വിജയവുമായി അമിത്ഷായുടെ അടുത്ത നീക്കം തമിഴ്‌നാട്ടിലേക്ക്; രജനി കാന്തിനെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട് പിടിക്കാനുള്ള അമിത്ഷായുടെ നീക്കമെന്ന് അഭ്യൂഹം; തമിഴ്‌നാടിന് പിന്നാലെ തൊട്ടടുത്ത കേരളവും ബംഗാളും ലക്ഷ്യം വയ്ക്കുന്നു

എല്ലാ രാഷ്ട്രീയ പ്രവചനങ്ങളേയും അതിജീവിച്ച് ബംഗാളില്‍ ഭരണം പിടിച്ച ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അടുത്ത ലക്ഷ്യം വയ്ക്കുന്നത് തമിഴ്‌നാടെന്ന് സൂചന. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തമിഴ്‌നാട്ടുകാരുടെ വികാരമാണ്. ആ വികാരത്തെ തൊട്ടുണര്‍ത്തി മറ്റൊരു എംജിആര്‍ ആക്കാനാണ് അമിത് ഷാ നോക്കുന്നത്. നേരത്തെ തന്നെ നരേന്ദ്ര മോദിയോട് ഇഷ്ടമുള്ള രജനീകാന്തിന്റെ നീക്കമെന്തെന്ന് കാണാന്‍ തമിഴ്‌നാട്ടിനോടൊപ്പം കേരളവും കാതോര്‍ക്കുകയാണ്.
രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തുകയാണ്. കാര്യമായി ഔദ്യോഗിക പരിപാടികളൊന്നുമില്ലാത്ത യാത്ര പാര്‍ട്ടി ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്കാണെന്നാണ് ബി.ജെ.പിഅവകാശപെടുന്നത്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പാര്‍ട്ടിയിലെത്തിക്കുന്നതിനാണ് ഷാ നേരിട്ടിറങ്ങുന്നതെന്നാണ് സൂചന. ശനിയാഴ്ചയാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്.
സഖ്യ കക്ഷികളായ അണ്ണാ ഡിഎം.കെയും ബി.ജെ.പിയും നിലവില്‍ വേര്‍ പിരിയലിന്റെ വക്കിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്റെ വെട്രിവേല്‍ യാത്ര പൊലീസിനെ ഇറക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പൊളിച്ചതും ഈ അകല്‍ച്ചയുടെ ഭാഗമാണ്. ഈ സാഹചര്യത്തിലാണു ഞായറാഴ്ച വൈകീട്ട് അമിത് ഷാ ചെന്നൈ സന്ദര്‍ശനം പ്രഖ്യാപിച്ചത്. വെട്രിവേല്‍ യാത്ര വര്‍ഗീയ ദ്രുവീകരണമുണ്ടാക്കുന്നതാണന്നും അനുവദിക്കില്ലെന്നും പാര്‍ട്ടി പത്രത്തിലൂടെ പ്രഖ്യാപിച്ചാണ് അണ്ണാ.ഡി.എം.കെ ഷായുടെ വരവിനെ എതിരേറ്റത്. ബി.ജെ.പിക്കാവട്ടെ എങ്ങിനെയെങ്കിലും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കൂടെ കൂട്ടണമെന്നാണ്. അതിനായാണ് അമിത് ഷായെത്തുന്നതെന്നാണ് സൂചന.
ബംഗളിലേതു പോലെ തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അമിത് ഷാ നേരിട്ടു ചുക്കാന്‍ പിടിക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന,മണ്ഡല ഭാരവാഹികള്‍ തുടങ്ങിയവരുമായി നടത്തുന്ന കൂടികാഴ്ചയിലായിരിക്കും ബി.ജെ.പിയുടെ ദ്രാവിഡ മണ്ണിലെ ഭാവി പരിപാടികള്‍ ഉരുത്തിരിയുക.
എട്ടുമാസംനീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം രജനീകാന്ത് ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ചാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ താരം ആരാധകരെ കണ്ടത്. കോവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതില്‍പ്പിന്നെ ഇതാദ്യമായാണ് നടന്‍ പരസ്യമായി ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്. പ്രിയതാരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്ന ആരാധകവൃന്ദത്തിന് നേര്‍ക്ക് കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം അദ്ദേഹം മടങ്ങി. പക്ഷെ മാധ്യമങ്ങളോട് സംസാരിച്ചില്ല.
ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചും ആരാധകര്‍ വീടിനുമുന്നില്‍ ഉത്സവപ്രതീതി സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്.
ആരോഗ്യകാരണങ്ങളാല്‍ കോവിഡിനോട് ജാഗ്രതവേണമെന്നാണ് രജനിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിശിച്ചിരിക്കുന്നത്. അതിനാല്‍ രാഷ്ട്രീയപ്രവേശം താരം ഉപേക്ഷിക്കുന്നുവെന്ന് അഭ്യൂഹങ്ങളുമുണ്ട്. അതിനിടെയാണ് അമിത്ഷായുടെ വരവ്.
അതേസമയം തമിഴ്‌നാടിന് പിന്നാലെ കേരളവും ബംഗാളും അമിത്ഷാ ലക്ഷ്യം വയ്ക്കുന്നു. ബംഗാള്‍ ഏതാണ്ട് ഉറപ്പാണ്. പക്ഷെ പിടികിട്ടാത്തത് കേരളമാണ്. ഒരിക്കലും പിടിതരാത്ത മനസാണ് കേരളത്തിന്റേത്. കഴിഞ്ഞ ശബരിമല സീസണോടെ ബിജെപി തൂത്തുവാരുമെന്നാണ് കേന്ദ്ര നേതൃത്വം കണക്കു കൂട്ടിയത്. എന്നാല്‍ ഒരാളെപ്പോലും ജയിപ്പിക്കാനാകാത്തത് തിരിച്ചടിയായി. അതേസമയം ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ആരോപണ വിധേയരാകുമ്പോള്‍ അത് തങ്ങള്‍ക്കനുകൂലമായി എന്തുകൊണ്ട് മാറ്റിക്കൂടാ എന്നാണ് അമിത് ഷാ ചിന്തിക്കുന്നത്. ചെലപ്പോ ശരിയായെങ്കിലോ എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha