കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു

കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു. ഏഴാം നാള്‍ ഭാര്യയും മരിച്ചു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഒറ്റക്കണ്ടത്തില്‍ എന്‍.എസ് ഹമീദ് (71), ഭാര്യ മറിയുമ്മ (70) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ ഒന്‍പതിനാണ് ഹമീദ് മരിച്ചത്. 15 ന് ഭാര്യ മറിയുമ്മയും മരണമടഞ്ഞു. ഹമീദിന് കോവിഡ് ബാധിച്ചിരുന്നു. ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഹമീദ് പൊന്‍പുറം മഹല്‍ മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇരുവരുടേയും കബറടക്കം പൊന്‍പുറം മഹല്‍ കബര്‍ സ്ഥാനില്‍ നടത്തി.
" f
https://www.facebook.com/Malayalivartha