ബിഷപ്പ് കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്... കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം

ബിഷപ്പ് കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കൊച്ചിയിലെ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദ്ദേശം. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്.
ബിഷപ്പിന്‍െ മൊഴി എടുക്കുന്നതിനാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് വിളിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍. കൂടാതെ വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തില്‍ സഹായം സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും, സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha