തോട്ടുവക്കത്ത് കണ്ട മലമ്പാമ്പിനെ കറിയാക്കി കഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍ ജില്ലയിലെ മാറ്റാംപുറത്തുള്ള തോട്ടുവക്കത്ത് അവശനിലയില്‍ കണ്ട മലമ്പാമ്പിനെ പിടികൂടി കറിവച്ച കേസില്‍ ഒരാള്‍ പിടിയിലായി.
മാറ്റാംപുറം എബനേസര്‍ പെട്രോള്‍ പമ്പിന്റെ സമീപത്തുള്ള തോട്ടില്‍ നിന്നു കിട്ടിയ മലമ്പാമ്പിനെയാണു കൊന്ന് ഇറച്ചിയാക്കിയത്. ചോറ്റുപാറ കുറുഞ്ചൂര്‍ വീട്ടില്‍ പ്രഭാത് (27) ആണ് പിടിയിലായത്.
മലമ്പാമ്പിനെ പിടികൂടി ഭക്ഷിക്കുന്നത് 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha