ആഡംബര കാറുകള്‍ സിനിമാ ആവശ്യത്തിനെന്നു പറഞ്ഞ് കടത്തിക്കൊണ്ട് പോയ വധശ്രമക്കേസ് പ്രതി പിടിയില്‍

സിനിമാ ആവശ്യത്തിനെന്നും വര്‍ക്ഷോപ്പിലേക്കെന്നും പറഞ്ഞ് കൊണ്ട് പോയ ആഡംബര കാറുകള്‍ തട്ടിയെടുത്ത കേസില്‍ വധശ്രമക്കേസുകളിലെ പ്രതി പിടിയിലായി.
ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയില്‍ ചാലക്കുടി കൂടപ്പുഴ സ്വദേശി കോട്ടപ്പടിക്കല്‍ വീട്ടില്‍ ലിബുവിനെയാണ്(42) തമിഴ്‌നാട്ടിലെ മധുക്കരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി ഷാജ് ജോസ്, ഇന്‍സ്‌പെക്ടര്‍ എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.
തമിഴ്‌നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തിച്ച കേസില്‍ പ്രതിയാണെന്നും തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കൊലപാതക- വധശ്രമ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha