സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സരിതിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും

ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സരിതിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. ഇതിനായുള്ള അനുമതി ലഭിക്കുകയും ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച ഹര്‍ജിക്കാര്‍ അനുമതി ലഭിച്ചത്. ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
എം.ശിവശങ്കറിന്റെ ആരോപണം ദുരുദ്ദേശ്യപരമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ കോടതി വിധി പറയാന്‍ ഇരിക്കെയാണ് ഇഡി ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.
കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം.
https://www.facebook.com/Malayalivartha