രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റു ചെയ്തതെന്ന വാദവുമായി എം. ശിവശങ്കർ ; രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല; വാദം ദുരുദ്ദേശ്യപരമെന്നും പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും തിരിച്ചടിച്ച് ഇ ഡി

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റു ചെയ്തതെന്ന എം. ശിവശങ്കറിന്‍റെ വാദത്തെ തള്ളി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എന്താണ് സംഭവിച്ചത് എന്നും ഇ ഡി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദ്ദേശ്യപരമെന്നും ഇഡി അറിയിക്കുകയായിരുന്നു . പുതിയ സത്യവാങ്മൂലം കോടതിയില്‍ നല്‍കുവാൻ ഒരുങ്ങുകുകയാണ് . ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇഡി അറിയിക്കുകയുണ്ടായി . ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയുവാൻ ഒരുങ്ങുകുകയാണ് .ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെ നൽകിയ പ്രതിവാദ കുറിപ്പിലാണ് ശിവശങ്കർ ഈ വാദം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റു ചെയ്തതെന്ന് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
ചില പേരുകൾ വെളിപ്പെടുത്താൻ തനിക്ക് കടുത്ത സമ്മർദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം രേഖാമൂലം സമർപ്പിച്ച കുറിപ്പിൽ പറഞ്ഞിരിക്കുകയാണ് . സ്വപ്ന സുരേഷുമായി താൻ നടത്തിയെന്ന പേരിൽ പറയുന്ന വാട്സാപ് ചാറ്റ് വസ്തുതാരഹിതമാണെന്ന് അവകാശപ്പെട്ട അദ്ദേഹം, വാട്സാപ് സന്ദേശങ്ങളുടെ പൂർണ രൂപവും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു . ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തന്നെ കേസിൽ പ്രതി ചേർത്തിട്ടുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട് . സ്വപ്നയുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ലെന്നു മാത്രമല്ല, തന്നോട് നികുതിക്കാര്യത്തിൽ സഹായം തേടിയപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കർ കുറിപ്പിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha