എറണാകുളത്തു നിന്നും ചെറായി ബീച്ചിലേക്ക് ദമ്പതികള്‍ സഞ്ചരിക്കവേ കാറിനു മുന്നിലേക്ക് തെരുവുനായ ചാടി... കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും ചെറായി ബീച്ചിലേക്ക് ദമ്പതികള്‍ സഞ്ചരിക്കവേ കാറിനു മുന്നിലേക്ക് തെരുവുനായ ചാടി... കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം . രാത്രി പത്തോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവമുണ്ടായത്. കോട്ടപ്പുറം കരുമാല്ലൂര്‍ മാമ്പ്ര തെക്കുംപറമ്പില്‍ ടി.കെ.അബ്ദുള്‍ സലാമിന്റെ ഭാര്യ സബീന(35)യാണ് മരിച്ചത്. രാത്രി ബീച്ചില്‍ നിന്നു തിരിച്ചുപോകുമ്പാള്‍ ബീച്ച് റോഡിലുള്ള മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു കിഴക്ക് വശത്തുവച്ചാണ് നായ കുറുകെ ചാടിയതും കാര്‍ വലതുവശത്തുള്ള കായലിലേക്ക് വീണതും. രാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി വളരെ വൈകി.
സലാം ഒച്ചവച്ചതിനെത്തുടര്‍ന്ന് കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചിലരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലിച്ചില്ല. കായലില്‍ വീണ കാര്‍ 90 ശതമാനവും മുങ്ങിപ്പോയിരുന്നു. ഇതിനിടെ കാറിന്റെ ഡോര്‍ തുറന്ന് ഭര്‍ത്താവ് യുവതിയുമായി പുറത്തുവന്നെങ്കിലും ശക്തമായ ഒഴുക്കും താഴ്ചയുമുള്ള ഭാഗമായതിനാല്‍ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.
കായലില്‍ മുങ്ങിപ്പോയ ഇരുവരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സബീന മരിച്ചു. സംഭവമറിഞ്ഞ് മുനമ്പത്തുനിന്ന് എസ്ഐ വി.ബി. റഷീദിന്റെ നേതൃത്വത്തില്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha