കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധത്തെ സംബന്ധിച്ച് പുതിയ വിവാദം ;കിഫ്ബിയിലെ ഓഡിറ്റിനെച്ചൊല്ലി സർക്കാരും സിഎജിയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നതിനിടയിലാണ് ഇത്

കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധത്തെ സംബന്ധിച്ച് പുതിയ വിവാദം . രണ്ടാം ഘട്ട ഓഡിറ്റാണ് പി.വേണുഗോപാല്‍ പങ്കാളിയായ സുരി ആൻഡ് കോ എന്ന സ്ഥാപനം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് വേണുഗോപാല്‍ ആണെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിനോട് അന്നത്തെ ചീഫ് സെക്രട്ടറിയും, ധനകാര്യ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും വ്യക്തമാകുകയും ചെയ്തു . കുറഞ്ഞ പലിശയ്ക്ക് രാജ്യത്തിനകത്തു നിന്ന് വായ്പ കിട്ടുമെന്നിരിക്കെ എന്തിന് മസാലബോണ്ട് ഇറക്കണമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ ചോദ്യം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് പ്രയോജനം ചെയ്യുമെന്ന് പറഞ്ഞ ധനമന്ത്രി ബോണ്ട് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തായിരിക്കുകയാണ് . കിഫ്ബിയിലെ ഓഡിറ്റിനെച്ചൊല്ലി സർക്കാരും സിഎജിയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. അപ്പോൾ തന്നെ കിഫ്ബിയിൽ പുതിയ വിവാദം ഉയരുകയാണ് .
https://www.facebook.com/Malayalivartha