കൂട്ടുക്കാർ ആദ്യം കരുതിയത് കളിക്കുന്നതായിരിക്കുമെന്ന് ; അപകടം മനസിലായതോടെ കൂട്ടക്കരച്ചിൽ; കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കണ്ടത് ഹൃദയം പിടയ്ക്കുന്ന കാഴ്ച്ച; ഒടുവിൽ ഓടിയെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ ജീവൻ പണയം വച്ച് രക്ഷകനായി

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി അപകടത്തിലകപ്പെട്ടു. രക്ഷകനായി അവതരിച്ചത് ടിപ്പര്‍ ലോറി ഡ്രൈവര്‍ . ചിറ്റാരിക്കാലില്‍ കണ്ടത്തി നാനിയില്‍ സജിയുടെ മകന്‍ അതുല്‍ സജിയെയാണ് രാജേഷ് ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത്. സഹപാഠിയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു അതുല്‍. അപ്പോൾ ആയിരുന്നു ഒഴുക്കില്‍ പെട്ട് മുങ്ങി താണത്. എന്നാൽ നിലവിളി കേട്ട് ഓടിയെത്തിയ രാജേഷ് കണ്ടത് കൈ കാലിട്ടടിക്കുന്ന കൊച്ചിനെ. ഉടൻ തന്നെ അദ്ദേഹം പുഴയിലേക്ക് എടുത്ത് ചാടി. ഒരു ജീവന്‍ രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുന്നുംകൈയിലാണ് സംഭവം നടന്നത് .തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഖില്‍ സജി സഹപാഠി കുന്നുംകൈയിലെ അതുല്‍ ബേബിയുടെ വീട്ടില്‍ വന്നതായിരുന്നു. നാലു കൂട്ടുകാര്‍ക്കൊപ്പമാണ് കുളിക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് പുഴയില്‍ അടിയൊഴുക്കില്‍ അകപ്പെട്ടു .
കൂട്ടുകാരുടെ നിലവിളി കേട്ട് പുഴയുടെ മറുകരയിലെ വീട്ടില്‍ ഉണ്ടായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ രാജേഷ് ഓടിയെത്തുകയും പുഴയിലേക്ക് എടുത്ത് ചാടുകയും ചെയ്തു. വേലയേറ്റ സമയത്ത് പുഴയില്‍ താഴ്ന്നു പോയ അഖിലിനെ രാജേഷ് പുഴയില്‍ നിന്നും പൊക്കിയെടുത്തു കരയ്ക്ക് കൊണ്ട് വന്നു. . വിവരം അറിഞ്ഞു ഓടിയെത്തിയ കുന്നുംകൈയിലെ ഡ്രൈവര്‍മാരായ സുരേഷ്, നസീര്‍ എന്നിവര്‍ ചേര്‍ന്ന് ബോധ രഹിതനായ അഖിലിനെ പിക്കപ് ജീപ്പില്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു . പുഴയില്‍ മുങ്ങി താണ അഖില്‍ അപകട നില തരണം ചെയ്തു. ഒഴുക്ക് പൊതുവെ കുറഞ്ഞ പുഴയില്‍ കൂട്ടുകാരൊത്തു നീന്തി കുളിക്കാന്‍ ഇറങ്ങിയ അഖിലിന്റെ കൈകാലുകള്‍ തളര്‍ന്നതായിരുന്നു അപകട കാരണമായത് . അഖില്‍ സജി കൂട്ടുകാരെ പറ്റിക്കാന്‍ വേണ്ടി കളിക്കുന്നത് എന്നാണ് കൂടെയുള്ള കൂട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ തളര്‍ന്നു പുഴയിലേക്ക് മുങ്ങി താഴുന്നത് കണ്ട മറ്റു കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha