ഇനി അങ്ങനെയങ്ങ് കേറാൻ ആകില്ല... ലക്ഷങ്ങളിറക്കി സർക്കാർ, കന്റോൺമെന്റ് ഗേറ്റിന്റെ സുരക്ഷയ്‌ക്ക് മാത്രം 27 ലക്ഷം! സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ നിന്ന് സുരക്ഷയുടെ പൂർണ ചുമതല എസ്.ഐ.എസ്.എഫ് ഏറ്റെടുത്ത് ആദ്യപടി... അനധികൃതമായി ആർക്കും പ്രവേശനമുണ്ടാകില്ല... സെക്രട്ടറിയേറ്റിൽ ഇനി പ്രത്യേക സേന...

സെക്രട്ടറിയേറ്റിൽ വീണ്ടും ഫാൻ കത്തി. ഇത്തവണ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. എന്നാൽ ഓഫീസ് സമയം ആയതിനാൽ ഫയലുകൾ ഒന്നും കത്തിയിട്ടില്ല. ഫാനുകൾ കത്തുന്നത് സാധാരണ സംഭവമാണെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.കഴിഞ്ഞ ഓഗസ്റ്റിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം വൻ വിവാദമായിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത നീക്കമാണെന്നായിരുന്നു ഇതെന്നായിരുന്നു ആരോപണം . അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ ചില ഫയലുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പൊലീസുൾപ്പടെ തുടക്കത്തിൽ പറഞ്ഞിരുന്നത്. തുടർച്ചയായി പ്രവർത്തിച്ച് ചൂടായ ഫാനിലെ പ്ളാസ്റ്റിക് ഉരുകി ഷെൽഫിനുമുകളിൽ വീണ് തീപിടിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തീപിടിച്ചതിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകിയിത്.
അതേസമയം ഓരോ ഫയലുകളും ഓരോ ജീവിതമാണെന്നാണ് ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞത്. നിരവധി ഫയലുകളുടെയും ഉത്തരവുകളുടെയും നിജസ്ഥിതി അറിയാൻ സെക്രട്ടേറിയേറ്റിലേക്ക് പൊതുജനങ്ങൾക്ക് കയറിച്ചെല്ലാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൊവിഡിനെ തുടർന്ന് നിശ്ചലാവസ്ഥയിലായ ഫയൽ നീക്കത്തിന് പരിഹാരം കാണാൻ കഴിയാതിരിക്കെയാണ് അത്യാവശ്യമുള്ള പല കാര്യങ്ങളും സുരക്ഷയിൽ കുടുങ്ങിക്കിടക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തും ലൈഫ് കോഴയുമുൾപ്പെടെയുള്ള സംഭവങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി. ജലീലിൻ്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതോടെ സെക്രട്ടേറിയറ്റിലേർപ്പെടുത്തിയിരിക്കുന്നത് ഈച്ച കടക്കാനാകാത്ത സുരക്ഷയായിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവേശനകവാടങ്ങളുടെയും കോമ്പൗണ്ടിന്റെയും ചുമതല സംസ്ഥാന പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറിയതോടെയുള്ള അനാവശ്യ നിയന്ത്രണങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു.
മന്ത്രിമാരെയും വകുപ്പ് തലവൻമാരെയും നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാനെത്തുന്ന പൊതുജനങ്ങളും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന മാദ്ധ്യമപ്രവർത്തകരുമെല്ലാം സുരക്ഷാവിലക്കുകൾ കാരണം നിരാശരായി മടങ്ങേണ്ട ഗതികേടാണ്. പ്രതിപക്ഷ സമരങ്ങളുടെ പേരിലുണ്ടായ സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റിൽ സായുധ പൊലീസ് സുരക്ഷയ്ക്ക് പുറമെ നിയന്ത്രണങ്ങളും കർശനമാക്കിയത്. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, തുടർന്ന് അരങ്ങേറിയ പ്രതിഷേധങ്ങൾ, സെക്രട്ടേറിയറ്റിനുള്ളിൽ ചാടിക്കടന്നുള്ള പ്രതിഷേധങ്ങൾ ഇവയ്ക്കൊക്കെ ഇടയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വൻ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ് സെക്രട്ടേറിയറ്റിൽ നടപ്പാക്കിയത്.
സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ നിന്ന് സുരക്ഷയുടെ പൂർണ ചുമതല എസ്.ഐ.എസ്.എഫ് (സംസ്ഥാന വ്യവസായ സുരക്ഷാ സേന)ഏറ്റെടുത്തതാണ് ആദ്യപടി. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ മാതൃകയിൽ സംസ്ഥാനം രൂപവത്കരിച്ച വിഭാഗമാണ് സംസ്ഥാന വ്യവസായ സുരക്ഷാ സേന. 81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തിൽ 9 പേർ വനിതകളാണ്. ഗേറ്റുകളിൽ സുരക്ഷയൊരുക്കിയിരുന്ന വിമുക്തഭടൻമാരെ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷാ ചുമതലകളിലേക്ക് മാറ്റി. മന്ത്രിമാരടക്കം വി.ഐ.പികൾക്ക് പ്രത്യേക ഗേറ്റുൾപ്പെടെ സെക്രട്ടേറിയറ്റിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്രമായ സുരക്ഷാപരിഷ്കാരങ്ങൾക്കുള്ള ശുപാർശ പൊലീസും എസ്.ഐ.എസ്.എഫും പൊതുഭരണ വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ പാർക്കിംഗും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് പ്രത്യേക ഗേറ്റിലൂടെയായിരിക്കും പുതിയ നടപടികൾ പ്രകാരം പ്രവേശനം.കർശന നടപടികൾ, ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാർ അനുഗമിക്കും. കർശന പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തും. പ്രവേശനത്തിനായി പാസ്, സ്കാനർ, എന്നിവയും പഴുതടച്ച സുരക്ഷയ്ക്കായി സി.സി ടിവി, ലൈറ്റുകൾ, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവിൽ വരും. അനധികൃതമായി ആർക്കും പ്രവേശനമുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ തീവ്രവാദ ആക്രമണമോ ഉണ്ടായാൽ പോലും തടയാനുതകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് സജ്ജമാക്കുക.
അഗ്നി ശമന സംവിധാനങ്ങൾ പരിഷ്കരിക്കും. പരിഷ്കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോൺമെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നവീകരിക്കാനും തീരുമാനിച്ചു. ഇനിമുതൽ കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കൂ. മുൻകൂർ അനുമതിയില്ലാതെ സെക്രട്ടേറിയറ്റിൽ കടന്നാൽ നിയമനടപടിയുണ്ടാവും. സെക്രട്ടേറിയറ്റിൽ അടുത്തിടെ തീപ്പിടിത്തമുണ്ടായപ്പോൾ പൊതുപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും ഉള്ളിൽക്കടക്കാൻ ശ്രമിച്ചതു വിവാദമായിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സുരക്ഷ വേണമെന്ന നിർദ്ദേശമുയരുകയും പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ടാകുകയും ചെയ്തത്. മുൻകൂട്ടി അനുവാദം വാങ്ങിയെത്തുന്നവരെ മാത്രമേ സെകട്ടേറിയറ്റിൽ സന്ദർശനത്തിന് അനുവദിക്കൂ. ഓരോ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകളിലെത്തുന്നവരുടെ ചലനങ്ങൾ സുരക്ഷാ ചുമതലയുള്ള സുരക്ഷാ സേനാംഗങ്ങളും പൊലീസും കാമറവഴി നിരീക്ഷിക്കും.
അസ്വാഭാവികമായ പെരുമാറ്രമോ പ്രവർത്തനമോ ശ്രദ്ധയിൽപ്പെട്ടാൽ അവരെ ഉടൻ കസ്റ്റഡിയിലെടുക്കുകയും നിയമ നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും.തീപിടിത്തത്തെ തുടർന്ന് മാദ്ധ്യമ പ്രവർത്തകരും ബി.ജെ.പിനേതാവ് സുരേന്ദ്രനുമുൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റിൽ കടന്ന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുംവിധം പ്രചാരണം നടത്തിയതാണ് സെക്രട്ടേറിയറ്റിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഈ സംഭവത്തിന് ശേഷം പത്രസമ്മേളനങ്ങൾക്കോ സർക്കാർ പരിപാടികൾക്കോ അല്ലാതെ മാദ്ധ്യമ പ്രവർത്തകർ അകത്ത് കടക്കുന്നതിന് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരെയോ ഉദ്യോഗസ്ഥമധാവികളെയോ കാണണമെങ്കിൽ അവരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും അതനുസരിച്ച് അകത്തേക്ക് കടത്തിവിടാൻ ബന്ധപ്പെട്ടവർ സെക്യൂരിറ്റി വിഭാഗത്തിൽ ശുപാർശചെയ്യുകയും ചെയ്താൽമാത്രമേ മാദ്ധ്യമ പ്രവർത്തകരെ അകത്ത് കടക്കാൻ അനുവദിക്കൂ. നിരവധി ഫയലുകളുടെയും ഉത്തരവുകളുടെയും നിജസ്ഥിതി അറിയാൻ സെക്രട്ടേറിയേറ്റിലേക്ക് പൊതുജനങ്ങൾക്ക് കയറിച്ചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. കൊവിഡിനെ തുടർന്ന് നിശ്ചലാവസ്ഥയിലായ ഫയൽ നീക്കത്തിന് പരിഹാരം കാണാൻ കഴിയാതിരിക്കെയാണ് അത്യാവശ്യമുള്ള പല കാര്യങ്ങളും സുരക്ഷയിൽ കുടുങ്ങിക്കിടക്കുന്നത്.സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അധികാര ദുർവിനിയോഗത്തിനും അഴിമതികൾക്കും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊതുജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും വലയ്ക്കുന്നതെന്തിനാണെന്നാണ് ജനങ്ങളിൽ നിന്നുയരുന്ന ചോദ്യം.
https://www.facebook.com/Malayalivartha