കൊല്ലപ്പളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണീച്ചര്‍ വര്‍ക്ക്ഷോപ്പ് കത്തിനശിച്ചു....

കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ വര്‍ക്ക്ഷോപ്പ് കത്തിനശിച്ചു. വയലാര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് കൊല്ലപ്പളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎ ഫര്‍ണീച്ചര്‍ വര്‍ക്ക്ഷോപ്പിലാണ് തീപിടുത്തം സംഭവിച്ചത്. ഇവിടെയുണ്ടായിരുന്ന തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്.
എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കളവംകോടം കുറവന്‍പറമ്പില്‍ മഹേഷിന്റെയും ചാണിയില്‍ ബിനീഷിന്റെയും ഉടമസ്ഥതിയിലുള്ളതാണ് വര്‍ക്ക്ഷോപ്പ്.
ചേര്‍ത്തലയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് കണക്കുകൂട്ടുന്നത്.
"
https://www.facebook.com/Malayalivartha