ഭാര്യയുടെ കാമുകനെ കൈയോടെ പൊക്കിയത് ഭർത്താവ്; ഇരുവരും ഒരുമിച്ച് ജീവിക്കാനായി പദ്ധതികൾ ഒരുക്കി ഭർത്താവിന് കൊലക്കയർ മുറുക്കി! മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കാമുകന്‍റെ ബൈക്കിന് പിറകില്‍ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ചു! മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെ സംഭവിച്ചത് മറ്റൊന്ന്... ക്രൂര കൊലപതാകം പുറത്ത് വന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ...

കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും അറസ്റ്റിലായത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെയാണ് പൊളിഞ്ഞത്.
തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ചാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഭാര്യയുമായി അല്ലാബാഷ സൗഹൃദമുണ്ടാക്കുന്നത് ഹനുമന്ത വിലക്കിയിരുന്നു. ഇതേച്ചൊല്ലി ദിവസങ്ങളോളം തര്‍ക്കങ്ങളും പതിവായിരുന്നു. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോഴാണ് ഭാഗ്യയും അല്ലാബാഷയും ചേര്‍ന്ന് ഹനുമന്തയെ വകവരുത്തുന്നത്. മര്‍ദിച്ചും ശ്വാസംമുട്ടിച്ചും ഇരുവരും ചേര്‍ന്ന് ഹനുമന്തയെ കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇരുവരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
കാമുകന്‍റെ ബൈക്കിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തിച്ചു.മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്. പിന്നീട് ഹനുമന്തയുടെ സ്കൂട്ടര്‍ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. ഇതാണ് വാഹനാപകടമെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഡാലോചനയാണെന്ന പൊലീസ് കണ്ടെത്തലിന് കാരണം. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha