തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ;ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നം

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ തീരുമാനിച്ചത്.തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച സാഹചര്യത്തിൽ ജോസഫ് വിഭാഗവും, ജോസ് വിഭാഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ നേരത്തെ അനിശ്ചിതത്വമുണ്ടായത്. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് നേരത്തെ തിരിച്ചടി ഉണ്ടായിരുന്നു . ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല, മരവിപ്പിച്ച തത്‌സ്ഥിതി തുടരും എന്നും അന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിരുന്നു .ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.
ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കും എന്നും അന്ന് തിരെഞ്ഞെടുപ്പ് കംമീഷൻ പറഞ്ഞത് .കേരള കോണ്‍ഗ്രസ് (എം) ഈ അടുത്താണ് ഇടതുപാളയത്തിലേക്ക് പോയത് .എൽ ഡി എഫിൽ വലിയ സ്വീകാര്യതയാണ് ജോസ് കെ മണിക്ക് ലഭിച്ചത് .തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് നിർണയത്തിലും ജോസ് കെ മാണി വിഭാഗത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു .''കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോണ്‍ഗ്രസ് (എം) എല്‍ ഡി എഫ് മുന്നണിയുടെ ഭാഗമാകുന്നതോടുകൂടി ഉണ്ടാകുന്നത്. കേരള കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ജനവിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നതോടുകൂടി യു ഡി എഫ് കൂടുതല്‍ ശിഥിലമാകും. അതിന്റെ വേഗത വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യുഡിഎഫ് ഒന്നോ രണ്ടോ പാര്‍ട്ടികളുടെ മുന്നണിയായി ചുരുങ്ങിപ്പോയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ ഉപേക്ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീമാറ്റം ഉണ്ടാകും. ഇപ്പോഴത്തെ രാഷ്ടട്രീയ ഗതികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്നേറ്റത്തിന് സാധ്യതയൊരുക്കുമെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും''-എന്നാണ് ജോസ് കെ മാണി എൽഡി എഫിൽ എത്തിയപ്പോൾ എ വിജയരാഘവന്‍ പറഞ്ഞത് .ഒരു ഉപാധികളുമില്ലാതെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗത്തിന്റെ എല്‍ ഡി എഫ് മുന്നണി പ്രവേശം. വരാന്‍പോകുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് പോകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്നണിയില്‍ തീരുമാനമായി. മറ്റ് പാര്‍ട്ടികളെ എല്‍ ഡി എഫ് അംഗമാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ല.
https://www.facebook.com/Malayalivartha