ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ മലപ്പുറത്ത്; കുറവ് കാസർഗോഡ് ജില്ലയിൽ..12 ജില്ലകളിൽ നൂറിലധികം പുതിയ രോഗികൾ

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 776 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 96 പേർക്കാണ് കാസർഗോട്ട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. വയനാട് ജില്ലയിലും നൂറിൽ കുറവാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 97 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റ് 12 ജില്ലകളിൽ നൂറിലധികമാണ് പുതിയ രോഗികൾ
മലപ്പുറത്തിന് പുറമെ കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലും അഞ്ഞൂറിലധികമാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കൊല്ലത്ത് 682 പേർക്കും തൃശൂരിൽ 667 പേർക്കും കോഴിക്കോട്ട് 644പേർക്കും എറണാകുളത്ത് 613 പേർക്കും രോഗം സ്ഥിരീകരിച്ചു.
മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha