അഴിമതി കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കെതിരേ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

അഴിമതി കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കെതിരേ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി.
അതേസമയം, വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന കണ്ടെത്തുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു.
https://www.facebook.com/Malayalivartha