കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി.
മഹാരാഷ്ട്ര, നാഗാലാന്റ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1991ലും 1987ലും ഒറ്റപ്പാലം നിയമസഭാമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹം എ.കെ. ആന്റണി, കെ. കരുണാകരന്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു.
https://www.facebook.com/Malayalivartha