നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി സംഭവത്തില്‍ ഗണേഷ് കുമാറിന്റെ സഹായിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യം. വ്യാഴാഴ്ച നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രദീപ് കൂമാറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരിക്കുന്നത്. നോട്ടീസില്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാകാത്ത പ്രദീപ് കാസര്‍ഗോഡ് സെഷന്‍സ് കോടതിയെ സമിപിക്കുകയായിരുന്നു.
കോടതി ഈ മാസം 19 വരെ പ്രദീപിന്റ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടു. പത്തൊന്‍പതിന് രാവിലെ പതിനൊന്നു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐക്ക് മുന്നില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസിന്റ ആവശ്യത്തിനല്ലാതെ ജില്ലയില്‍ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.ദിലീപിന് എതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിലെ പ്രോസിക്യൂഷന്റ പ്രധാന സാക്ഷിയാണ് തൃക്കണ്ണാട് സ്വദേശിയായ വിപിന്‍ലാല്‍. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ നേരിട്ടും കത്തിലുടെയും ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് വിപിന്‍ ബേക്കല്‍ പൊലീസിന് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha