സെക്രട്ടേറിയറ്റില്‍ വീണ്ടും തീപിടിത്തം... ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാനാണ് കത്തിയത്

സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ തീപിടിത്തം. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫിസ് സമയം ആയതിനാല്‍ ഫയലുകള്‍ക്കൊന്നും തീപിടിച്ചില്ല. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെതുടര്‍ന്ന് അപകടം ഒഴിവായി. ഫാനുകള്‍ കത്തുന്നത് സാധാരണയാെണന്നാണ് പൊതുഭരണ വകുപ്പ് വിശദീകരണം. എന്നാല്‍, ഭരണസിരാകേന്ദ്രത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നനിലയിലുള്ള തുടര്‍ച്ചയായ തീപിടിത്തങ്ങള്‍ ലാഘവത്തോടെയാണ് അധികൃതര്‍ കാണുന്നതെന്ന് ആക്ഷേപമുണ്ട്.
ആഗസ്റ്റ് 25ന് പൊതുഭരണവകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ഫാന്‍ ചൂടായി തീ പടര്‍ന്നെന്നാണ് പൊലീസും വിദഗ്ധസമിതിയും ഇതര സര്‍ക്കാര്‍ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വ്യക്തമാക്കുന്ന ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയാറാക്കി പുറത്തുവിട്ടു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് ചൂടാകുന്ന ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിന് മുകളിലെ പേപ്പറില്‍ വീണ് തീപിടിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha