ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് 'അമ്മ'

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ 'അമ്മ' തീരുമാനിച്ചു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ദിലീപിനെതിരെ കേസെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാട് ബിനീഷിനെ അറസ്റ്റ് ചെയ്തപ്പോഴും സംഘടന സ്വീകരിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. എന്നാല്‍ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ഈ ആവശ്യത്തെ എതിര്‍ത്തു.
https://www.facebook.com/Malayalivartha