കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.പിയ്ക്ക് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ശേഷം നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധനയിലാണ് പ്രതാപന്‍ കൊവിഡ് പോസിറ്റീവായത്. നാളെ മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എം.പി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ഇടപഴകിയവര്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha