സ്വര്‍ണക്കടത്തുകേസ്.. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ മാദ്ധ്യമങ്ങള്‍ക്ക് കൈമാറാന്‍ എങ്ങനെ അവസരം ലഭിച്ചുവെന്നത് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേരള പൊലീസിലെ ഒരു വിഭാഗത്തിനും ചില ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിലുള്ള പങ്ക് പരിശോധിക്കണം. ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം വേണം.
ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ധനമന്ത്രി തോമസ് ഐസക്കിന്റേത്. തോമസ് ഐസക്കിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം.
https://www.facebook.com/Malayalivartha