ഓട്ടത്തിനിടെ സ്റ്റിയറിങ് ലോക്കായ കാര്‍ മതിലില്‍ ഇടിച്ചുനിന്നു...കാറിന്റെ മുന്‍ഭാഗവും മതിലും തകര്‍ന്നു

ഓട്ടത്തിനിടെ സ്റ്റിയറിങ് ലോക്കായ കാര്‍ മതിലില്‍ ഇടിച്ചുനിന്നു. കാറിന്റെ മുന്‍ഭാഗവും മതിലും തകര്‍ന്നു. ആലുവ ബ്രിഡ്ജ് റോഡില്‍ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം നടന്നത്. ദേശീയപാതയില്‍നിന്ന് കീഴ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറി!!െന്റ സ്റ്റിയറിങ് ഇടതുഭാഗം ലോക്കാകുകയായിരുന്നു.
ഇതേതുടര്‍ന്ന് വലിയ അപകടം സംഭവിക്കാതിരിക്കാന്‍ ഇടതുവശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സമീപത്തെ വില്ലേജ് ഓഫിസിന്റെ മതിലില്‍ ഇടിച്ചുനിന്നത്. കാറിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് പറോക്കോട്ടില്‍ അനില സത്യന്‍, കീഴ്മാട് എരുമത്തല തറനിലത്തില്‍ ശ്രീലക്ഷ്മി രാജേഷ് എന്നിവര്‍ക്ക് നിസ്സാര പരിക്കുകളേറ്റു.
അനിലയുടെ വയറിനും നെഞ്ചിനും ശ്രീലക്ഷ്മിയുടെ തലക്കുമാണ് പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിലയുടെ മകന്‍ വിഷ്ണു, മരുമകള്‍ വിജയലക്ഷ്മി എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിജയലക്ഷ്മിയാണ് കാര്‍ ഓടിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha