വിഷ സര്‍പ്പങ്ങളെ കൈകാര്യം ചെയ്യമ്പോള്‍ മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എങ്കിലും ഉപയോഗിച്ചുകൂടെ?

കൂറ്റന്‍ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥ കൈകാര്യം ചെയ്ത് ബാഗിലാക്കുന്ന സംഭവത്തില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. പാമ്പിനെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. വിഷ സര്‍പ്പങ്ങളെ കൈകാര്യം ചെയ്യമ്പോള്‍ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ലെന്ന് അദ്ദേഹം കുറിപ്പില്‍ സൂചിപ്പിക്കുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്ലീസ് ബാഗില്‍ കയറൂ..
തിരുവനന്തപുരത്ത് ഒരു കൂറ്റന്‍ രാജവെമ്പാലയെ കൈകാര്യം ചെയ്തു ബാഗില്‍ കയറ്റുന്ന ദൃശ്യം കാണുന്നു.
ഒന്നു സ്ത്രീയാണ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത്. യൂണിഫോം ഉള്ളതിനാല്‍ ഫോറെസ്റ്റ് വകുപ്പാണെന്നും തോന്നി.
നിര്‍ദ്ദേശം നല്കാന്‍ കുറച്ചപേര്‍ ചുറ്റുമുണ്ട്. കാടിന് നടുക്കാണെന്നു തോന്നുന്നു, അധികം കാണികള്‍ ഇല്ല.
നല്ല ധൈര്യമുള്ള ആളാണ് (ആദ്യമായിട്ടാണ് രാജവെമ്പാലയെ പിടിക്കുന്നതെന്ന് അവസാനം ആളുകള്‍ പറയുന്നുണ്ട്). അതുകൂടി അറിയമ്പോള്‍ അല്പം ബഹുമാനം കൂടും.
പരിചയക്കുറവ് ഒക്കെ ഉണ്ട്. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനിടയില്‍ ടൂള്‍ ഒക്കെ കൈയ്യില്‍ നിന്നും പോകുന്നുണ്ട്. കൂടെ നില്‍ക്കുന്ന ആളുകള്‍ പാമ്പിനോട് പ്ലീസ്, കയറൂ എന്നൊക്കെ പറയുന്നുമുണ്ട്. കയറിത്തുടങ്ങുമ്പോള്‍ ആണ് മനസ്സിലാകുന്നത് പാമ്പ് അല്പം വലുപ്പമുള്ളതാണ് അല്ലെങ്കില്‍ ബാഗ് അല്പം ചെറുതാണ് എന്ന്. ഇതൊക്കെ ആയിട്ടും ആ ഉദ്യോഗസ്ഥയുടെ ആത്മവിശ്വാസം ഒരിക്കലും പോകുന്നുമില്ല. അഭിനന്ദനങ്ങള്‍.
ഒരു കാര്യം ഒരിക്കല്‍ കൂടി പറയേണം. വിഷ സര്‍പ്പങ്ങളെ കൈകാര്യം ചെയ്യമ്പോള്‍ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല. മുട്ടുവരെ എത്തുന്ന ബൂട്ട്, കയ്യുറകള്‍ ഒക്കെ. ഒറ്റ കൊത്തിന് ആളെ കൊള്ളാന്‍ കഴിവുള്ള പാമ്പുകളെ ആണ് കൈകാര്യം ചെയ്യുന്നത്. നൂറിലൊന്ന് സെക്കന്‍ഡ് പാളിയാല്‍ മതി, ജീവന്‍ പോകും. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്ന പരമാവധി സുരക്ഷാ തയ്യാറെടുപ്പുകള്‍ എടുക്കണം. മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം, പരിശീലനത്തിന്റെ ഭാഗമായി അവ ലഭ്യമാക്കണം, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ പരിശീലനം നടത്തണം. ധൈര്യമോ പരിശീലനമോ കുറഞ്ഞവര്‍ക്ക് ഉള്ളതല്ല വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ മറിച്ച് അറിവും ഉത്തരവാദിത്തവും ഉള്ള എല്ലാവര്‍ക്കും വേണ്ടിയാണ്.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha