സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ തെളിവുമായി തിങ്കളാഴ്ച കോടതിയിലെത്തിയാല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിക്കി

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ തെളിവുമായി തിങ്കളാഴ്ച കോടതിയിലെത്തിയാല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിക്കില്ല. നയതന്ത്രബാഗേജില്‍ വന്ന സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നു വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചതിന്റെ കൃത്യമായ തെളിവ് ഇഡി സമര്‍പ്പിച്ചാല്‍ ശിവശങ്കര്‍ കുടുങ്ങിയതുതന്നെ. ഇത്തരത്തില്‍ ഫോണ്‍വിളിയുടെയും കമ്മീഷന്‍ ഇടപാടുകളുടെയും കൂടുതല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചതായാണ് സൂചന.
സ്വര്‍ണം കടത്തിയതില്‍ തനിക്കു പങ്കുള്ളതായി എന്‍ഫോഴ്‌സ്‌മെന്റിന് വ്യക്തമായ തെളിവ് നല്‍കാനാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ കോടികള്‍ ശിവശങ്കറിന്റേതാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണക്കടത്തും കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. പ്രളയദുരിതകാലത്ത് യുഎഇ ഗവണ്‍മെന്റില്‍ നിന്ന് കേരള സര്‍ക്കാരിന് ഒട്ടേറെ ആശ്വാസസഹായങ്ങള്‍ ലഭിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിലെ സെക്രട്ടറിയായിരുന്ന സ്വപ്‌ന സുരേഷിനെ വിവിധ ആവശ്യങ്ങള്‍ക്ക് തുടരെ വിളിച്ചിരുന്നു. ഈ ഫോണ്‍വിളികളുടെ ലിസ്റ്റാണ് സ്വപ്‌നയുമായി തനിക്കുള്ള ബന്ധത്തിനു തെളിവായി ഇഡി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. സ്വപ്‌ന എട്ടു തവണ നല്‍കിയ മൊഴികളില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. കുറ്റപത്രത്തിലും പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ സ്വപ്ന മൊഴി പറഞ്ഞതായുള്ള ആരോപണമെന്ന് ശിവശങ്കര്‍ പറയുന്നു. സ്വര്‍ണക്കള്ളക്കടത്തിലെ കോഴയെക്കുറിച്ചായിരുന്നു ഇഡി അന്വേഷണം തുടങ്ങിയത്. പിന്നീട് പ്രളയഫണ്ടിലെ കമ്മീഷനാണ് ലോക്കറില്‍ കണ്ടെത്തിയതെന്ന് ആരോപിക്കുന്നു. സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടിനു താന്‍ പരിചയപ്പെടുത്തിയത് 2018ലാണ്. അന്ന് ലൈഫ് മിഷന്‍ പദ്ധതി നിലവിലുണ്ടായിരുന്നില്ല. സ്വര്‍ണക്കടത്തും ഇതിനുശേഷമാണുണ്ടായത്. 15 ദിവസം ഇഡി ചോദ്യം ചെയ്തു.നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. കലശലായ പുറംവേദയുണ്ടെന്നും ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ബലം പ്രയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്താണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്നുമാണ് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഈനിലയില്‍ ജാമ്യം അനുവദിക്കണെമെന്നാണ് ശിവശങ്കറുടെ ആവശ്യം. നിലവില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കറിന് ജാമ്യം ലഭിക്കുമോ എന്നത് നിര്‍ണായകമാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെ പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ ശിവശങ്കറിനു മാത്രമായി ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കര്‍ പുറത്തിറങ്ങിയാല്‍ കേസ് അന്വേഷത്തെ സ്വാധീനിക്കുമെന്നും വാദമുണ്ടാകും. സ്വര്‍ണക്കള്ളക്കടത്തിനു പുറമെ ലൈഫ് മിഷനിലും വിദേശ സാമ്പത്തിക ഇടപാടുകളിലും ഈന്തപ്പഴം ഇറക്കുമതിയിലും ശിവശങ്കറിനു പങ്കുള്ളതായി ഇഡി തെളിവുകള്‍ നിരത്തിയാല്‍ ശിവശങ്കറിന് ജാമ്യത്തിന് സാഹചര്യം പരിമിതമാണ്.https://www.facebook.com/Malayalivartha