കിഫ്ബി മസാലബോണ്ടില്‍ അന്വേഷണം നടത്താനുള്ള ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നടപടിക്കെതിരേ വിമര്‍ശനവുമായി ധനമന്ത്രി

കിഫ്ബി മസാലബോണ്ടില്‍ അന്വേഷണം നടത്താനുള്ള ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നടപടിക്കെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇഡിയുടെ നീക്കം. ബിജെപിയുടെ ഇംഗിതം അനുസരിച്ച് ഇഡി പ്രവര്‍ത്തിക്കുകയാണെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ ഭരണസ്തംഭനത്തിനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലേത് അസാധാരണ സാഹചര്യമാണ്.
ഇഡിയുടെ ജോലി ഭരണഘടന വ്യാഖ്യാനം ചെയ്യലല്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരേയും തോമസ് ഐസക്ക് വിമര്‍ശനം നടത്തി. കിഫ്ബി മസാലബോണ്ടില്‍ ആര്‍ബിഐ അനുമതി ഒരിടത്തും വലിച്ചിഴച്ചിട്ടില്ല. സ്പീക്കറുടെ നോട്ടീസിന് ഇതെല്ലാം സൂചിപ്പിച്ച് മറുപടി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha