കൊല്ലപ്പെടും മുന്‍പ് എബിന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി; വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞു കയറി, കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ സംഭവിച്ചത്! കനാലില്‍ അര്‍ദ്ധനഗ്നനായി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്

കഴിഞ്ഞ ദിവസം കൊരട്ടിയില്‍ കനാലില്‍ അര്‍ദ്ധനഗ്നനായി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിമൂന്നുകാരനായ എബിന്‍ ഡേവിസാണ് അര്‍ദ്ധനഗ്നനായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ എബിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൊല്ലപ്പെടും മുന്‍പ് എബിന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നതായും പോലീസ് വ്യക്തമാക്കി. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.
കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലില്‍ രണ്ടു ദിവസം മുമ്ബാണ് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേര്‍ന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ, അനിലന്റെ പഴ്സ് എബിന്‍ മോഷ്ടിക്കുകയുണ്ടായി. ഇതേചൊല്ലി മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അനിലും വിജിത്തും ചേര്‍ന്ന് എബിനെ മര്ധിച്ചതിനെ തുടർന്ന് വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞു കയറുകയുണ്ടായി.
ഇതേതുടർന്ന് അബോധാവസ്ഥയിലായ എബിനെ കനാലില്‍ തള്ളിയ ശേഷം ഇരുവരും ഇവിടെ നിന്നും കടന്നു കളയുകയുകയും ചെയ്തു. പുലര്‍ച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം ഇതരസംസ്ഥാനത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസിന്റെ വലയിലാവകയും ചെയ്തു. അതേസമയം അറസ്റ്റിലായ വിജിത്ത് എട്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അനില്‍ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട എബിനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha