രണ്ട് വാര്‍ഡുകളില്‍ ആദ്യമായി ഒരുമിച്ച് ജനവിധി തേടി ദമ്പതികൾ; പുഷ്പം സൈമണും ഭാര്യ ഫ്രീഡാ സൈമണും കൈകോർക്കുന്നു, ഇരുവരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായാണ് എത്തുന്നത്

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മുൻനിർത്തി ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഏറെ രസകരമായ കാഴ്ചകളും കാണുവാൻ സാധിക്കും. തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ജനവിധി തേടുകയാണ് പുഷ്പം സൈമണും ഭാര്യ ഫ്രീഡാ സൈമണും. ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് മത്സരിക്കുന്നത്. ഇരുവരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ്,. പുഷ്പം സൈമണ്‍ പത്താം വാര്‍ഡായ ആഴാങ്കലിലെ സ്ഥാനാർത്ഥിയാണ്. ഒപ്പം ഭാര്യ ഫ്രീഡ പഞ്ചായത്ത് ഓഫിസ് വാര്‍ഡിലുമാണ് മത്സരിക്കുന്നത്. സൈമണ്‍ മൂന്നാം തവണയും ഫ്രീഡ രണ്ടാം തവണയുമാണ് പോര്‍ക്കളത്തില്‍ ഇറങ്ങുന്നത്. പക്ഷേ, ദമ്ബതികള്‍ ഒരുമിച്ചെത്തുന്നത് ആദ്യം എന്നത് മറ്റൊരു പ്രത്യേകതയാണ്.
അതോടൊപ്പം തന്നെ പുഷ്പം സൈമണിനൊപ്പം സഹോദരന്‍ പുഷ്പം വിന്‍സെന്റ് ഒരേ കാലഘട്ടത്തില്‍ തന്നെ പഞ്ചായത്തംഗമായി പ്രവർത്തിച്ചിരുന്നു. പഞ്ചായത്ത് ഓഫിസ് വാര്‍ഡ് എല്‍ഡിഎഫിനു നിര്‍ണായക സ്വാധീനമുള്ള വാര്‍ഡാണ്. പുഷ്പം സൈമണ്‍ വിജയിച്ചതോടെ അതു കോണ്‍ഗ്രസിന്റെ സ്വന്തം തട്ടകമായി മാറുകയാണ് ചെയ്തത്. വനിതാ വാര്‍ഡായപ്പോള്‍ ഭാര്യയെ മത്സരിപ്പിക്കുകയായിരുന്നു. അപ്പോഴും വിജയം കൈവരിക്കാൻ സാധിച്ചു. സൈമണിന്റെ എതിര്‍പക്ഷത്ത് സിപിഐയിലെ നവീനും ഫ്രീഡയുടെ എതിര്‍ഭാഗത്ത് ജനതാദളിലെ വിജയകുമാറുമാണ് മത്സരത്തിൽ ഉള്ളത്..
https://www.facebook.com/Malayalivartha