ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഫോണ്‍ വെളിച്ചത്തില്‍

കായംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍. കഴിഞ്ഞ ദിവസമാണ് സംഭവം. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നാണ് ഒപിയില്‍ രോഗികളെ മൊബൈല്‍ വെളിച്ചത്തില്‍ പരിശോധിച്ചത്. ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്ററും പ്രവര്‍ത്തന രഹിതമാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലെയും മോശം അവസ്ഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ ദാരുണാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ് ചുവരുകള്‍ പൊടിഞ്ഞിളകി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആറന്മുള മണ്ഡലത്തിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി കെട്ടിടവും ശോചനീയാവസ്ഥയിലാണ്. 17 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിര്‍മാണത്തിലെ അപാകതകള്‍ കാരണം തകര്‍ന്നുതുടങ്ങിയിരിക്കുന്നത്. അപകട സാദ്ധ്യത ഉണ്ടായിട്ടും ഇപ്പോഴും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്ന കെട്ടിടം ഉപയോഗിക്കുകയാണ്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha