കണ്ണ് നിറഞ്ഞുപോയി... തൃശൂരില്‍ എന്റെ അയ്യന്‍ പ്രയോഗത്തിന് നിയമനടപടി നേരിട്ട സുരേഷ് ഗോപി വീണ്ടും അതെല്ലാം ഓര്‍മ്മിപ്പിച്ച് രംഗത്ത്; സമകാലിക സംഭവവുമായി കൂട്ടിയോജിപ്പിച്ച് സുരേഷ് ഗോപിയുടെ കുറിക്ക് കൊള്ളുന്ന ഡയലോഗ്‌സ് വൈറലാകുന്നു; ആരെയും വെറുതെ വിടില്ല, നെഞ്ചത്ത് കൈവച്ചുപറയുന്നു എന്റെ അയ്യന്‍...

പ്രശസ്ത സിനിമാതാരവും എംപിയുമായ സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതോടെ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃശൂര്‍ ഞാനിങ്ങെടുക്കുക എന്നതിന് പിന്നാലെ തിരുവനന്തപുരത്തും സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. പഴയ തൃശൂര്‍ വിവാദങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചാണ് സുരേഷ് ഗോപി രംഗത്തെത്തിയത്. അന്ന് എന്റെ അയ്യന്‍ പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അവസാനം പരാതിപോലും കൊടുത്തു. ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥിയല്ല എന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്.
നന്നായി പ്രവര്‍ത്തിച്ചാല്‍ തിരുവനന്തപുരം നഗരസഭ ബിജെപിയ്ക്ക് കിട്ടുമെന്നാണ് കണക്ക് കൂട്ടുന്നത്. അതിനാല്‍ തന്നെ വ്യക്തമായ പ്ലാനുമായാണ് ബിജെപി പ്രചരണം നടത്തുന്നത്. ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിനെ തന്നെ മത്സരിപ്പിക്കാന്‍ നിര്‍ത്തിയതിന്റെ രഹസ്യവും ചെറുതല്ല.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല വിവാദം സമകാലിക സംഭവവുമായി ഓര്‍മ്മിപ്പിച്ചാണ് സുരേഷ് ഗോപി രംഗത്തെത്തിയത്. യുഡിഎഫും എല്‍ഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്.
അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍... എന്റ അയ്യന്‍..' ഒരു ദീര്‍ഘ നിശ്വാസത്തോടെ കണ്ണ് നിറയും പോലെയാണ് സുരേഷ് ഗോപിയിത് പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൗവനം മുഴുവന്‍ സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ച ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണിത്. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല യുവതീ പ്രവേശന വിവാദം വീണ്ടും ഉയര്‍ന്ന് വന്നേക്കാം എന്ന ശക്തമായ സൂചനയാണ് സുരേഷ് ഗോപി നല്‍കുന്നത്. എന്തായാലും സുരേഷ് ഗോപിയുടെ പ്രസ്താവന സിനിമാ ഡയലോഗ്‌സ് പോലെ വൈറലായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha