ഇഡിയുടെ റഡാറില്‍ പെട്ടു... മാസങ്ങള്‍ക്ക് ശേഷം നിയമസഭയില്‍ പൊട്ടിക്കേണ്ട സിഐജിയുടെ രഹസ്യങ്ങള്‍ പരസ്യമാക്കി ഇപ്പോഴേ വിമര്‍ശനം അവസാനിപ്പിക്കാനിരുന്ന ധനമന്ത്രി തോമസ് ഐസക്കിന് വലിയ തിരിച്ചടി; ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും ഉണ്ടെന്ന ഇഡിയുടെ വാട്‌സാപ്പ് സന്ദേശം മന്ത്രിക്ക് തന്നെ കാണിക്കേണ്ടി വന്നു

'ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും' എന്ന ടൈറ്റിലോടെ ഇഡി പത്രക്കുറിപ്പ് ഇറക്കി എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. ധനമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പാര്‍ട്ടി അണികളെല്ലാം വല്ലാത്ത നിരാശയിലാണ്. അല്ലെങ്കില്‍ ഇപ്പോള്‍ സിഎജി തുറന്ന് വിടേണ്ട വല്ലാ കാര്യം ഉണ്ടായിരുന്നോ. മാസങ്ങള്‍ക്ക് ശേഷം കൂടുന്ന നിയമസഭയില്‍ വരേണ്ട വിവാദമാണ് വളരെ നേരത്തെ ഉത്തമ ബോധ്യത്തോടെ തോമസ് ഐസക് തുറന്ന് വിട്ടത്. അതില്‍ കൈയ്യടി ലഭിക്കുമെന്നാണ് കരുതിയത്. ചാനലുകളും പത്രങ്ങളും ആദ്യം കൈയ്യടി നല്‍കിയെങ്കിലും തോമസ് ഐസക് കരടെന്ന് പറഞ്ഞത് കള്ളമായതോടെ എല്ലാം കൈവിട്ടു. അവസാനം ഇഡിയുടെ റഡാറിലുമായി. വല്ലാ കാര്യമുണ്ടായിരുന്നോ ഈ തെരഞ്ഞെടുപ്പ് കാലം തന്നെ സിഎജി റിപ്പോര്‍ട്ട് എടുത്തിടാന്‍.
സ്വര്‍ണക്കടത്തും ലൈഫ് കോഴയും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കേസുകളുടെ അന്വേഷണത്തിനു പിന്നാലെ, സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയിലും അന്വേഷണമാരംഭിച്ചിരിക്കുകയാണ് ഇ.ഡി. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങളും ധനമന്ത്രിയുടെ തിരിച്ചടിയുമുയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു പിറകെയാണ് മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം. ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബി പദ്ധതി ഇതോടെ ആശങ്കയുടെ നിഴലിലായി.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേന 2150 കോടി രൂപ കിഫ്ബി മസാലബോണ്ട് വഴി കണ്ടെത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപം. എന്നാല്‍, കിഫ്ബി സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും, കോര്‍പ്പറേറ്റ് സംരംഭമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനമായതിനാല്‍ കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതിക്കു പകരം, ആര്‍.ബി.ഐ അനുമതി മതിയാവുമെന്നും, ഈ നടപടികള്‍ പാലിച്ചാണ് മസാലബോണ്ട് വഴി 9.72ശതമാനം പലിശയ്ക്ക് വായ്പയെടുത്തതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതി ആവശ്യമുണ്ടോ, ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ടോ, അതിന്റെ അടിസ്ഥാനത്തില്‍ വിദേശ വായ്പയെടുക്കാന്‍ കിഫ്ബിക്ക് നിയമപരമായി അധികാരമുണ്ടോ, കിഫ്ബിയുടെ വിദേശ വായ്പ ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഇ.ഡി തേടുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍, കിഫ്ബിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടി നേരിടേണ്ടി വരും.
ഭരണഘടനയുടെ 293 (1) അനുസരിച്ച് വിദേശ വായ്പയ്ക്ക് കേന്ദ്രാനുമതി വേണമെന്നതിന്റെ പരിധിയില്‍ കിഫ്ബിയും വരുമെന്നും, മസാലബോണ്ടിന് ഇതില്ലാത്തതിനാല്‍ കിഫ്ബി ഓഡിറ്റിന് വിധേയമാക്കണമെന്നുമാണ് സി.എ.ജി.വാദം. ഇതുള്‍പ്പെടുത്തിയുള്ള 2018-19 സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് വിശദാംശങ്ങള്‍ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരുകയും, വായ്പാപരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ്, വായ്പയെടുത്ത് ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്ബി പദ്ധതി മാറ്റങ്ങളോടെ നടപ്പാക്കിയത്. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ 50,000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി ആസൂത്രണം ചെയ്തത്. ഇതില്‍ 6000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 30,000 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിനിടയിലാണ് തോമസ് ഐസകിന്റെ സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതും ഇഡിയുടെ വരവും. ഇനി എന്താകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha